E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

'വികസനത്തിന് മാക്രിക്കൂട്ടം തടസ്സം നിൽക്കുന്നു; എന്തു ഭാഷയെന്ന് സുരേഷ് ഗോപിയോട് പിണറായി വിജയൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

suresh-gopi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എംപി ഫണ്ട് ചെലവഴിക്കാൻ ഇടതു വലതു കക്ഷികൾ തടസം നിൽക്കുന്നുവെന്ന ബിജെപി എംപിയും നടനുമായ സുരേഷ് ഗോപിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമങ്ങളിലൂടെയാണ് എംപി ഫണ്ട് വിനിയോഗിക്കുന്നതിന് ഇടതു–വലതു സഖ്യങ്ങൾ തടസ്സം നിൽക്കുന്നു, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരിന് ആർജവമില്ല തുടങ്ങിയ സുരേഷ് ഗോപിയുടെ വിമർശനങ്ങളോ‍ട് മുഖ്യമന്ത്രി പ്രതികരിച്ചത്. 

മലയാളികൾ ഏറെയുള്ള മുംബൈ പൻവേലിലെ കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ വിവാദ പരമാർശം. മുംബൈയിൽ ചെന്ന് സുരേഷ് ഗോപി കേരളത്തെ കുറിച്ച് നടത്തിയ പരാമർശങ്ങൾ ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി കുറിച്ചു. സുരേഷ് ഗോപി കുറച്ചുകൂടി രാഷ്ട്രീയ പക്വത കാണിക്കണം. കേരളത്തിന്റെ വികസനോന്മുഖ അജണ്ടയെ മാനിക്കാൻ സുരേഷ് ഗോപി തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

'മാക്രിക്കൂട്ടം' തടസ്സം നിൽക്കുന്നു എന്നാണദ്ദേഹം ആരോപിച്ചത്. ആരാണത്? ഏതു ഭാഷയാണത്? ബിജെപിക്ക് ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ നേതൃത്വവും ഉള്ള സംസ്ഥാനമാണ് കേരളം. അവിടങ്ങളിൽ ദുരനുഭവമുണ്ടായോ? – മുഖ്യമന്ത്രി ചോദിച്ചു. എംപി ഫണ്ട് വിനിയോഗിക്കാൻ ഏതു തടസ്സമുണ്ടായാലും അതു പരിഹരിച്ച് വികസന പദ്ധതികൾ നടപ്പാക്കാൻ സുരേഷ് ഗോപിക്ക് സർക്കാരിന്റെ സഹായമുണ്ടാകും.

അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിക്കുന്നതിന് പകരം, സംസ്ഥാനത്ത് ഏതു ഭാഗത്ത്, എന്തു പദ്ധതിയാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി ക്രിയാത്മകമായി പ്രതികരിക്കാൻ അദ്ദേഹം തയാറാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു. കണ്ണൂരിലെ അക്രമങ്ങൾ എല്ലാ പാർട്ടികളും അവസാനിപ്പിക്കണമെന്ന് അഭിപ്രായപ്പെടുമ്പോഴും ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നയങ്ങളെ സംശയദൃഷ്ടിയോടെ മാത്രമേ കാണാനാകൂവെന്നായിരുന്നു സുരേഷ് ഗോപിയുടെ ആരോപണം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :