E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് ഇന്നു തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് ഇന്നു തുടക്കമാകും. ഒരുവർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. 17 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് സംസ്ഥാനവ്യാപകമായി ആസൂത്രണം ചെയ്തിരിക്കുന്നത്. അതേസമയം ഒന്നും ശരിയാകാത്ത ഒരുവർഷം എന്ന പേരിൽ സർക്കാരിനെതിരെ ശക്തമായ പ്രചാരണപരിപാടികള്‍ പ്രതിപക്ഷവും നടത്തും. 

ഇന്നുമുതൽ ജൂൺ അഞ്ചുവരെ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. രാവിലെ പത്തിനാണ് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ഭരണനേട്ടങ്ങൾ എണ്ണുന്നതിനൊപ്പം മെട്രോറെയിൽ ഉദ്ഘാടനം വരെ എത്തിനിൽക്കുന്ന ഒരുവർഷത്തെ വിവാദങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി പ്രതീക്ഷിക്കാം. ഇന്നുവൈകിട്ട് റാന്നി സിവിൽ സ്റ്റേഷൻ മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ് ആദ്യ ആഘോഷപരിപാടി. 25ന് ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം തലസ്ഥാനത്തു നടക്കും. 

കട്ടപ്പനയിൽ നടക്കുന്ന പട്ടയവിതരണം, കൈത്തറി യൂണിഫോം വിതരണം, ലൈഫ് മിഷന് തുടക്കമിടുന്ന പുനലൂരിലെ ഫ്ലാറ്റ് നിർമാണം, കോഴിക്കോട് സൈബർ പാർക്ക്, വിദ്യാഭ്യാസവായ്പാസഹായപദ്ധതി, വിഴിഞ്ഞം തുറമുഖം ബർത്ത് പൈലിങ് തുടങ്ങി സർക്കാരിന്റെ പരിപാടികളുടെയും പദ്ധതികളുടെയും ഉദ്ഘാടനം ഈ ദിവസങ്ങളിൽ നടക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :