മാതാ അമൃതാനന്ദമയിക്ക് സെഡ് കാറ്റഗറി സുരക്ഷ നല്കാന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അമൃതാനന്ദമയിയുടെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണറിപ്പോര്ട്ടിനെ തുടര്‍ന്നാണ് നടപടി. നേരത്തേ ബാബാ രാംദേവിനും സെഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു.
അമൃതാനന്ദമയിക്കും കൊല്ലത്തെ അമൃതപുരി ആശ്രമത്തിനും മുഴുവന്‍ സമയ സുരക്ഷയൊരുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. അത്യാധുനിക തോക്കുകളേന്തിയ ഇരുപത്തിനാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും അമൃതാനന്ദമയിക്കൊപ്പമുണ്ടാകും. ഇതിനു പുറമെ നാല്പതംഗ സിആര്‍പിഎഫ് സംഘവും കൊല്ലം വളളിക്കാവിലെ ആശ്രമത്തിലുണ്ടാകും.
രണ്ട് സൈനികവാഹനങ്ങള്‍ അമൃതാനന്ദമയിയെ അകമ്പടി സേവിക്കും. ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി പരിഗണിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഉള്‍പ്പെടുന്ന സമിതി വിഷയം ചര്‍ച്ച ചെയ്യുകയും സെഡ് കാറ്റഗറി സുരക്ഷ നല്കാന് തീരുമാനിക്കുകയുമായിരുന്നു. യോഗാചാര്യന് ബാബാ രാംദേവിന് നേരത്തേ ഇതേ സുരക്ഷാവലയം അനുവദിച്ചു. രാജ്യത്താകെ മുന്നൂറ് വ്യക്തികള്‍ക്കാണ് സെഡ് കാറ്റഗറി സുരക്ഷ നല്‍കുന്നത്.