മഹാരാജാസ് കോളജിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ വിമർശനവുമായി എം.കെ.സാനു. ആയുധം ശേഖരിച്ചത് ഏതു വിദ്യാർഥി സംഘടനയായാലും നിയമം ബാധകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോളജുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ മാനസികമായി വേദനിപ്പിച്ചെന്നും മഹാരാജാസിലെ മുൻ അധ്യാപകൻ കൂടിയായ അദ്ദേഹം മനോരമ ന്യൂസിനേട് പറഞ്ഞു. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ മഹാരാജാസിൽ നടക്കുന്നതെന്ന് കോളജിലെ മുൻ അധ്യാപകനായ എം.കെ.സാനു പറയുന്നു.
മഹാരാജാസ് കോളജുമായി ബന്ധപെട്ടുയരുന്ന വിവാദങ്ങൾ മനസിനെ വല്ലാതെ വേദനിപ്പിച്ചു. എസ്എഫ്ഐയടക്കം എല്ലാ വിദ്യാർഥി സംഘടനകൾക്കും നിയമം ഒരുപേലെ ബാധകമാണെന്നും ഇടത്്് സഹയാത്രികൻ കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന സാംസ്കാരിക കൂട്ടായ്മയും മഹാരജാസ് കോളജിലെ സംഭവവികാസങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപെടുത്തിയിരുന്നു.
Advertisement