E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഇന്ത്യയിലെ വൃത്തിയുള്ള നഗരങ്ങളിൽ കേരളത്തിന്റെ സ്ഥാനം പിൻനിരയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

indore "ഇത് ഇൻഡോറിലെ ജനങ്ങളുടെ പൂർണഹൃദയത്തോടെയുള്ള പങ്കാളിത്തത്തിന്റെ വിജയം. ഞാൻ സന്ദർശിച്ച നഗരങ്ങളിൽ ഏറ്റവും വൃത്തിയുള്ളത് ഇൻഡോർ തന്നെ. ഈ നേട്ടത്തിന്റെ ക്രെഡിറ്റ് മുഴുവനും ഇവിടുത്തെ ജനങ്ങൾക്കുതന്നെ. – സുമിത്ര മഹാജൻ, ലോക്‌സഭാ സ്പീക്കർ (ഇൻഡോറിൽനിന്നുള്ള ലോക്‌സഭാംഗം)
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ശുചിത്വത്തിന്റെ കാര്യത്തിൽ കേരളം വട്ടപ്പൂജ്യം. ഇന്ത്യയിലെ മികച്ച 250 നഗരങ്ങളിൽ കേരളത്തിൽനിന്ന് ഒന്നുപോലുമില്ല. 254–ാം സ്ഥാനത്തുള്ള കോഴിക്കോടാണു കേരളത്തിലെ ഒന്നാമൻ..! 

434 നഗരങ്ങളിലെ ശുചിത്വ നിലവാരത്തെക്കുറിച്ചു നടത്തിയ സർവേയിൽ (സ്വച്ഛ സർവേക്ഷൺ 2017) ഏറ്റവും ശുചിത്വമുള്ള നഗരമായത് മധ്യപ്രദേശിലെ ഇൻഡോറാണ്. ഭോപ്പാലിനു രണ്ടാംസ്ഥാനം. 

വിശാഖപട്ടണം, സൂറത്ത്, മൈസൂരു, തിരുച്ചിറപ്പള്ളി, ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ, നവിമുംബൈ, തിരുപ്പതി, വഡോദര എന്നിവയാണ് ആദ്യ പത്തു റാങ്കിൽ ഇടം നേടിയ നഗരങ്ങൾ. കഴിഞ്ഞ രണ്ടു സർവേകളിൽ മൈസൂരു ആയിരുന്നു ഒന്നാമത്. 

പൊടിപോലുമില്ല കേരളം

സർവേയിലെ മുൻനിരയിൽ തിരഞ്ഞാൽ പൊടിപോലുമില്ല കേരള സാന്നിധ്യം. രണ്ടുവർഷം മുൻപു നാലാംസ്ഥാനത്തായിരുന്ന കൊച്ചി ഇത്തവണ 271–ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. പാലക്കാട് (286), ഗുരുവായൂർ (306), തൃശൂർ (324), കൊല്ലം (365), കണ്ണൂർ (366), തിരുവനന്തപുരം (372), ആലപ്പുഴ (380) എന്നിങ്ങനെയാണു മറ്റു നഗരങ്ങളുടെ സ്ഥാനം. 

ശുചിത്വമുള്ള സംസ്ഥാനമാണു കേരളമെന്നാണു സങ്കൽപമെങ്കിലും നഗരങ്ങളുടെ സ്ഥിതി ശോച്യമാണെന്നു ശുചിത്വ സർവേയിൽ കണ്ടെത്തിയതായി കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.  

ലക്ഷദ്വീപിലെ കവറത്തി 416–ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം തിരുവനന്തപുരം (40), കോഴിക്കോട് (44), കൊച്ചി (55) എന്നിങ്ങനെയായിരുന്നു കേരള നഗരങ്ങളുടെ സ്ഥാനം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :