E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞയുടൻ ലൈസൻസ് നൽകുന്ന രീതിക്കു തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

driving-01
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് ഒരു മണിക്കൂർ കാത്തിരിക്കാനുള്ള ക്ഷമയുണ്ടെങ്കിൽ ഇനി ചൂടോടെ ലൈസൻസ് കൈപ്പറ്റാം. ഇന്നലെ കോഴിക്കോട് ആർടി ഓഫിസിൽ ഇത്തരത്തിൽ 87 പേരാണ് ടെസ്റ്റ് കഴിഞ്ഞു മണിക്കൂറൊന്നു കഴിയും മുൻപ് ലൈസൻസ് വാങ്ങി മടങ്ങിയത്. ഡ്രൈവിങ് ടെസ്റ്റ് നടപടികൾ പൂർത്തിയായാലുടൻ ലൈസൻസ് നൽകുന്ന രീതി അവതരിപ്പിക്കുകയാണു മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് ആർടി ഓഫിസിന്റെ പരിധിയിൽ അതിവേഗം ലൈസൻസ് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം ആർടിഒ സി.ജെ. പോൾസൺ നിർവഹിച്ചു. എംവിഐമാരായ വി.വി. ഫ്രാൻസിസ്, എസ്. മാലിക്, പി. സുനീഷ്, പി. സനൽകുമാർ എന്നിവർ പങ്കെടുത്തു.

സംസ്ഥാനത്ത് കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് സംവിധാനമുള്ള തിരുവനന്തപുരം, പാറശാല, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് പുതിയ രീതി നിലവിൽ വന്നത്. ചേവായൂർ ഗ്രൗണ്ടിൽ ടെസ്റ്റ് പൂർത്തിയായാലുടൻ, ലൈസൻസ് നൽ‍കുന്ന ജോലിയിലേക്ക് മോട്ടോർ വാഹന ഉദ്യോഗസ്ഥർ കടക്കും. ലൈസൻസ് ഒപ്പിട്ടു ലാമിനേറ്റു ചെയ്ത് ഉടൻ കയ്യിൽ തരും.

സാധാരണ ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞാൽ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും ലൈസൻസ് കിട്ടാൻ. അപേക്ഷകൻ നൽകുന്ന തപാൽ‍ കവറിലാണ് അയക്കുക. പലപ്പോഴും അത് ഉടമയ്ക്കു നേരിട്ടു കിട്ടണമെന്നില്ല. അഥവാ വിലാസക്കാരനെ കണ്ടെത്താൻ കഴിയാതെ മടങ്ങിയാൽ പിന്നീട് മോട്ടോർ വാഹന ഓഫിസിൽനിന്നു കണ്ടെടുക്കുക ഏറെ പ്രയാസകരമാണ്. ഹെവി വിഭാഗത്തിൽ 29 ലൈസൻസും ലൈറ്റ് മോട്ടോർ, മോട്ടോർ വെഹിക്കിൾ വിഭാഗത്തിൽ 58 ലൈസൻസുമാണ് ഇന്നലെ വിതരണം ചെയ്തത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :