സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പിണറായി സര്‍ക്കാരിനെ ശക്തിപ്പെടുത്താനുദ്ദേശിച്ചായിരുന്നു ചില അഭിപ്രായപ്രകടനങ്ങളെന്ന് കാനം ചേര്‍ത്തലയില്‍ പറഞ്ഞു. വിവാദങ്ങള്‍ സൃഷ്ടിക്കുന്ന ഫാക്ടറിയാകാതെ മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിയണം. ഇടതുമുന്നണിയിലേക്ക് പുതിയ ആളുകളുടെ അപേക്ഷ സ്വീകരിക്കാന്‍ ആലോചിക്കുന്നില്ലെന്നും കാനം വ്യക്തമാക്കി.
എഐവൈഎഫ് ചേര്‍ത്തലയില്‍ സംഘടിപ്പിച്ച യുവജന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത് നല്ല ഉദ്ദേശത്തോടെയായിരുന്നെന്ന് കാനം രാജേന്ദ്രന് വിശദീകരിച്ചത്.
കുറച്ചു ദിവസങ്ങളായി സിപിഎമ്മും സിപിഐയ്യും തമ്മില്‍ നടക്കുന്ന വാക്പോര് അവസാനിപ്പിക്കുന്നു എന്ന സൂചന നല്‍കിയായിരുന്നു കാനത്തിന്റെ വാക്കുകള്‍. കുരിശ് മറയാക്കി മൂന്നാറില്‍ ഒഴിപ്പിക്കല്‍ നിര്‍ത്തി വയ്ക്കില്ലെന്നാണ് ഇടതുമുന്നണി തീരുമാനമെന്നും സിപിഐ സെക്രട്ടറി പറഞ്ഞു. കെ.എം. മാണി ഉടതുമുന്നണിയോടടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് തടയിടാനും കാനം മറന്നില്ല.
കൈയ്യേറ്റക്കാരനൊപ്പമല്ല ഭൂമിയില്ലാത്ത പാവപ്പെട്ടവനൊപ്പമാണ് സിപിഐ എന്ന് പ്രഖ്യാപിച്ചാണ് കാനം പ്രസംഗം അവസാനിപ്പിച്ചത്.