E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:44 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയപ്പോൾ ലഭിച്ചത് വലിയ അഭിനന്ദനം: ശ്രീറാം വെങ്കിട്ടരാമൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

thrissur-sreeram-venkatesh
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൃശൂർ ∙ ഐഎഎസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയപ്പോൾ ലഭിച്ചതിനേക്കാൾ അഭിനന്ദനമാണു പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയപ്പോൾ ലഭിച്ചതെന്നു മൂന്നാർ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നേതൃത്വം നൽകുന്ന ദേവികുളം സബ് കളക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ. കേരള ബ്രാഹ്മണ സഭ സംഘടിപ്പിച്ച ശ്രീശങ്കരജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഐഎഎസിന്റെ അന്തഃസത്ത തിരിച്ചറിയണം. കിണറ്റിലെ തവളകളായി മാറാതെ ഇന്ത്യ മുഴുവൻ ഒന്നായി കണ്ട ദർശനമാണു ശങ്കരാചാര്യരുടേത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരും ശ്രമിക്കേണ്ടത് ഇതിനാണ്. ഭാരതത്തിലെ ആചാര്യൻമാരുടെയും മഹാകവികളുടെയും ദർശനങ്ങൾ ഇന്നു വിദ്യാർഥികൾക്കു പകർന്നുകൊടുക്കുന്നില്ല. ആദിശങ്കരനെപ്പോലുള്ളവരുടെ സന്ദേശങ്ങളെങ്കിലും കുട്ടികൾക്കു കൈമാറാൻ കഴിയണമെന്നും ശ്രീറാം പറഞ്ഞു. 

കേരള ബ്രാഹ്മണ സഭ ജില്ലാ പ്രസിഡന്റ് എസ്.ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ, സെക്രട്ടറി എൻ. വി.ശിവരാമകൃഷ്ണൻ, എൻ.ആർ.പരമേശ്വരൻ, കെ.വി.വാസുദേവൻ, മൂർത്തി, ടി.എസ്.വിശ്വനാഥയ്യർ, ടി.എസ്.പട്ടാഭിരാമൻ എന്നിവർ പ്രസംഗിച്ചു. ശങ്കരദർശനം  വിഷയത്തിൽ പി.വി.കൃഷ്ണൻ നായർ പ്രഭാഷണം നടത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :