കോൺഗ്രസിൽ പുനസംഘടനയ്ക്ക് മുന്നോടിയായി അംഗത്വവിതരണം തുടങ്ങി. ജനങ്ങളുമായി അടുപ്പമുള്ള നേതാക്കളില്ലാത്തതാണ് പാർട്ടിയുടെ പോരായ്മയെന്നും പരമാവധി പുതിയ ആളുകളെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും അംഗത്വവിതരണം ഉദ്ഘാടനം ചെയ്ത കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്റണി പറഞ്ഞു. മേയ് 15 വരെയാണ് അംഗത്വവിതരണത്തിനുള്ള സമയം.
വഴുതക്കാട്ടെ വസതിയിലെത്തിയാണ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ എ.കെ ആന്റണിയ്ക്കും ഭാര്യ എലിസബത്ത് ആന്റണിയ്ക്കും അംഗത്വം നൽകിയത്. ജഗതി വാർഡിലെ 92 ാം ബൂത്തിലെ അംഗങ്ങളാണ് ഇരുവരും. സംഘടന തിരഞ്ഞെടുപ്പ് പാർട്ടിയെ കൂടുതൽ ഊർജ്വസ്വലമാക്കുമെന്ന് പറഞ്ഞ ആന്റണി ഏറ്റുമുട്ടൽ ഒഴിവാക്കണമെന്നും നേതാക്കളോട് ആവശ്യപ്പെട്ടു
തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെ.പി.സി.സി പ്രസിഡന്റ് വരുമോയെന്ന ചോദ്യത്തിന് ആന്റണിയുടെ ഉത്തരം ഇങ്ങനെ. ഇരുപത്തിയൊന്നായിരം ബൂത്തുകളാണ് ആകെയുള്ളത്. അംഗത്വവിതരണം പൂർത്തിയാകുന്നതോടെ ബൂത്ത് തലത്തിൽ തിരഞ്ഞെടുപ്പ് നടക്കും. പക്ഷെ സമവായത്തിലൂടെ വേണോ വോട്ടെടുപ്പിലൂടെ വേണോ പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടതെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
Advertisement