സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് വന്‍തിരിച്ചടി. സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കണമെന്ന് സുപ്രീംകോടതിഉത്തരവിട്ടു. ജിഷ, പുറ്റിങ്ങല്‍ കേസുകള്‍ പറഞ്ഞ് സെന്‍കുമാറിനെ മാറ്റാന്‍ കഴിയില്ല. സെന്‍കുമാറിനെ മാറ്റിയ സര്‍ക്കാര്‍ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ജൂണ്‍ 30വരെയാണ് സെന്‍കുമാറിന്റെ സര്‍വീസ് കാലാവധി.
എല്ലാ സംസ്ഥാനങ്ങളിലേയും പൊലീസിന് ഗുണകരമാണ് ഇൗ വിധിയെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു. ഭരണഘടനാനുസൃതമായി ചുമതല നിറവേറ്റാന്‍ സഹായകമാകും. കോടതിവിധിപ്രകാരം സര്‍ക്കാര്‍ തീരുമാനമെടുക്കുംവരെ കാത്തിരിക്കുമെന്നും സെൻകുമാർ പറഞ്ഞു.