മൂന്നാറിലെ കയ്യേറ്റങ്ങള്‍ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തരവകുപ്പ് അറിയാതെ 144 പ്രഖ്യാപിച്ചുവെന്നത് ശരിയല്ല. ഇത് കള്ളക്കളിയാണ്. കുരിശ് പൊളിച്ചത് വിവാദമാക്കിയത് കയ്യേറ്റം ഒഴിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കാനുള്ള നാടകമാണ്.
പാപ്പാത്തിച്ചോലയില്‍ കുരിശ് നീക്കിയിട്ടും സിപിഎം നേതാവിന്റെ കയ്യേറ്റം ഒഴിപ്പിച്ചില്ല. സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികം പൂര്‍ണപരാജയമാണ്.
ഒന്നും ശരിയാകാത്ത ഒരുവര്‍ഷം എന്ന പേരില്‍ പ്രചാരണം നടത്തുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Advertisement