ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് വി.എസ്.അച്യുതാനന്ദന്റെ ശകാരം. ബെഹ്റയെ ഫോണിൽ വിളിച്ചാണ് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ കൂടിയായ വി.എസ്.ശകാരിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാത്ത പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കളെ പീഡിപ്പിക്കുകയാണ്. പ്രതികളെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെടുന്ന ബന്ധുക്കളെയാണ് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. മലപ്പുറം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ സർക്കാരിനെ നാറ്റിക്കാനാണോ പൊലീസ് ശ്രമിക്കുന്നതെന്നും വി.എസ്. ഡി.ജി.പിയോട് ചോദിച്ചു.
Advertisement