കേരളമാകെ ഞെട്ടിയ നിമിഷങ്ങള്‍ക്കാണ് തലസ്ഥാനം സാക്ഷിയായത്. സംഘര്‍ഷങ്ങള്‍ക്കിടെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കുടുംബം തുറന്നടിച്ചു. മരണം വരെ നിരാഹാര സമരമിരിക്കുമെന്ന് അഛന് അശോകന് മനോരമ ന്യൂസിനോട് പ്രതികരിച്ചു.
ഏഴരയോടെ തിരുവനന്തപുരത്തെത്തിയ കുടുംബം അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമായ അനുഭവങ്ങളിലൂടെയാണ് കടന്നുപോയത്. അമ്മ സമരമുഖത്തേക്ക് പോയത് ജിഷ്ണുവിനെ സ്നേഹിക്കുന്ന മുഴുവന്‍ പേരുടെയും പിന്തുണ അഭ്യര്‍ഥിച്ച് പൊലീസ് ആസ്ഥാനത്ത് സമരം പറ്റില്ലെന്ന നിലപാട് തുടക്കം മുതല്‍ കുടുംബം രൂക്ഷമായി ചെറുത്തു. സമരത്തിനിടെ മ്യൂസിയം എസ്.ഐ മഹിജയെയും തന്നെയും മര്‍ദിച്ചതായി അമ്മാവന് ശ്രീജിത്ത് പറഞ്ഞു.
ക്രൂരമായിട്ടാണ് പെരുമാറിയതെന്നും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അഛന് അശോകനും വ്യക്തമാക്കി. കുടുംബത്തിന് പിന്തുണയുമായി പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും കക്ഷി രാഷ്ട്രീയ ഭേദമന്യെ നേതാക്കളും ജനങ്ങളുമെത്തി.