പൊലീസ് അതിക്രമത്തിനെതിരെ അതിരൂക്ഷ പ്രതിഷേവുമായി പ്രതിപക്ഷം രംഗത്തെത്തി. ആദ്യമന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ യുഡിഎഫ് ബഹിഷ്കരിക്കും. പൊലീസിന്റെേത് ന്യായീകരണമില്ലാത്ത നടപടിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പൊലീസിന്റെത് പകപോക്കലെന്നും പ്രതിപക്ഷ നേതാവ്. മലപ്പുറത്തെ തിരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കി ചെന്നിത്തല തലസ്ഥാനത്തെത്തും. തിരുവനന്തപുരത്ത് സര്‍ക്കാര്‍ സംഘടിപ്പിച്ച ആദ്യമന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ ബഹിഷ്കരിച്ചു. എ. കെ. ആന്റണി ഉള്‍പ്പെടെ പങ്കെടുക്കില്ല. പൊലീസ് നടപടി പ്രതിഷേധാര്‍ഹമെന്ന് എം.എം ഹസന്.
മനുഷ്യത്വം കാട്ടാന്‍ സാങ്കേതികത്വം തടസമാകരുതെന്ന് ഉമ്മന്‍ചാണ്ടി.പൊലീസിന് തീരാക്കളങ്കമാണ് സംഭവമെന്ന് വി.എം സുധീരനും പറഞ്ഞു. അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുന്ന സംഭവമെന്ന് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.