ജിഷ്ണുവിന്റെ അമ്മയ്ക്കെതിരെയുള്ള പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഡിജിപിയോട് ആശുപത്രിയിലെത്തി മഹിജയെ കാണാന്‍ മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്കി. ഡി.ജിപി. ലോക്നാഥ് ബഹ്റയെ വി.എസ്. അച്യുതാനന്ദന് ഫോണില്‍ വിളിച്ച് ശകാരിച്ചു. ജിഷ്ണുവിന്റെ ബന്ധുക്കളെ പൊലീസ് പീഡിപ്പിക്കുന്നുവെന്ന് വി.എസ്. തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെ നാറ്റിക്കാനുള്ള ശ്രമമാണോ എന്നും വി.എസ് ഡി.ജി.പിയോട് ചോദിച്ചു.
Advertisement