E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

തൊഴില്‍ പ്രശ്നങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രിയെ അറിയിച്ച മലയാളി നഴ്സിന് പീഡനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തൊഴില്‍ പ്രശ്നങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കേജ്്്രിവാളിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയ മലയാളി നഴ്സിന് ആശുപത്രിഅധികൃതരുടെ പീഡനം. മാനസിക പ്രശ്നമുണ്ടെന്ന് വരുത്തിതീര്‍ത്ത് ജോലിയില്‍ നിന്ന് പുറത്താക്കാന്‍ സര്‍ക്കാരിന് കീഴിലുള്ള ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതായി യുവതി ആരോപിച്ചു. കരാര്‍ പുതുക്കി നല്‍കാത്തതിനാല്‍ ഏതുനിമിഷവും ഇവര്‍ക്ക് ജോലി നഷ്ടമാകും. 

മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാളിനെ ഒരു നോക്ക് കാണാനുള്ള നെട്ടോട്ടത്തിലായിരുന്നു ആലപ്പുഴ സ്വദേശിനിയായ ജീനജോസഫ്. രണ്ടരവയസുള്ള മകന്‍റെ കൈയ്യുംപിടിച്ച മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയാല്‍ ഓഫീസില്‍ പോവാന്‍ പറ‍ഞ്ഞ് അധികൃതര്‍ കയ്യൊഴിയും. ഓഫീസില്‍ പോയാലും അവഗണന മാത്രം. ആശുപത്രിയിലെ കരാര്‍ തൊഴിലാളികളുടെ ദുരിതങ്ങളെപ്പറ്റി മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയാണ് ജീനയെ ദുരിതത്തിലാക്കിയത്. പരാതിയില്‍ നടപടി ഉണ്ടായില്ലെങ്കിലും ആശുപത്രി അധികൃതര്‍ ജീനയ്ക്കെതിരെ നിലപാടെടുത്തു. 

കേജ്്രിവാള്‍ കയ്യൊഴിഞ്ഞതോടെ ഡല്‍ഹിയിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ടു സഹായമഭ്യര്‍ത്ഥിക്കാന്‍ സഹപ്രവര്‍ത്തകരോടൊപ്പം ജീന കേരളാഹൗസിലെത്തി. തന്‍റേതല്ലാത്ത വീഴ്ചകള്‍ക്കുപോലും മെമ്മോ നല്‍കിയും കൂടുതല്‍ സമയം ജോലി ചെയ്യിപ്പിച്ചും അധികൃതര്‍ പീഡിപ്പിക്കുകയാണെന്നും യുവതി ആരോപിച്ചു. ജീനയ്ക്ക് ജോലി നഷ്ടമായാല്‍ ‍പണിമുടക്കി പ്രതിഷേധം ശക്തമാക്കാനാണ് സഹപ്രവര്‍ത്തകരുടെ തീരുമാനം. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉള്‍പ്പെടെ നിരവധി വിവിഐപികളെ പരിചരിച്ചതിന് പ്രശംസയേറ്റുവാങ്ങിയ നഴ്സാണ് ജീനാജോസഫ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :