E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ബീക്കണ്‍ ലൈറ്റ് മാറ്റാനുള്ള കേന്ദ്ര തീരുമാനത്തെ പിന്തുണച്ച് സംസ്ഥാന മന്ത്രിമാരും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഒൗദ്യോഗിക വാഹനങ്ങളിലെ ബീക്കൺ ലൈറ്റ് മാറ്റാനുള്ള കേന്ദ്രനിര്‍ദേശത്തെ പിന്തുണച്ച് സംസ്ഥാനത്തെ മന്ത്രിമാർ. ധനമന്ത്രി തോമസ് ഐസക്ക് ഉൾപ്പെടെ നാലുമന്ത്രിമാർ ചുവന്ന ലൈറ്റ് വാഹനത്തിൽനിന്ന് സ്വമേധയാ മാറ്റി. റോഡുകളിൽ ആർക്കും വി.ഐ.പി. പരിഗണന പാടില്ലെന്ന് മന്ത്രി മാത്യു ടി.തോമസ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിമാരില്‍ അവസാനം ബീക്കണ്‍ ലൈറ്റ് മാറ്റിയത് തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയാണ്. 

ബീക്കൺ ലൈറ്റുകൾമാറ്റണമെന്ന കേന്ദ്ര സർക്കാർ തീരുമാനം വന്ന ഉടൻ ധനമന്ത്രി തോമസ് ഐസക്ക് 13ാം നമ്പർ സ്റ്റേറ്റ് കാറിൽ നിന്ന് ചുവന്ന ബീക്കൺലൈറ്റ് മാറ്റി. തൊട്ടുപിറകെ  ജലവിഭവ മന്ത്രി മാത്യു ടി.തോമസും ഇതേ തീരുമാനമെടുത്തു. ഈ മാതൃക പിന്തുടരാനായിരുന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെയും നിയമമമന്ത്രി എ.കെ.ബാലന്റേയും തീരുമാനം.

ബീക്കൺലൈറ്റുകൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ ഇത് വരെ ഒൗദ്യോഗിക നിലപാട് അറിയിച്ചിട്ടില്ല. അതേസമയം, ഗുജറാത്ത്, ഒഡീഷ, രാജസ്ഥാന്‍ സര്‍ക്കാരുകളും ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ നിരോധിച്ച് ഉത്തരവിറക്കി. ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഇന്നലെത്തന്നെ ഒൗദ്യോഗികവാഹനത്തിലെ ബീക്കണ്‍ ലൈറ്റുകള്‍ മാറ്റി.  മെയ് ഒന്നിനാണ് നിരോധനം പ്രാബല്യത്തില്‍ വരുക.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :