E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:43 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ദേവികുള‍ം സി.പി.എം ലോക്കല്‍ സെക്രട്ടറി‌യു‌ടെ പട്ടയത്തിൽ അപാകതയെന്ന് പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദേവികുളത്ത് സി.പി.എം ലോക്കല്‍ സെക്രട്ടറി താമസിക്കുന്ന ഭൂമിയെ സംബന്ധിച്ച് റവന്യൂ വകുപ്പ് പരിശോധന ആരംഭിച്ചു. പട്ടയത്തില്‍ അപാകതയുണ്ടെന്നും അനധികൃതമായി മണ്ണ് നീക്കിയെന്നുമുള്ള പരാതിയെതുടര്‍ന്നാണ് നടപടി. പരാതി സത്യമെന്ന് തെളിഞ്ഞാല്‍ ഭൂമി തിരിച്ചുപിടിക്കാനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. 

ദേവികുളം ലോക്കല്‍ സെക്രട്ടറി ജോബി ജോണ്‍ താമസിക്കുന്ന 59 സെന്റ് ഭൂമിയെ സംബന്ധിച്ചാണ് പരാതികള്‍ ഉയര്‍ന്നത്. ജോബി ജോണിന്റെ അടുത്ത ബസുവിന് 1983ല്‍ ലഭിച്ച പട്ടയത്തിന്റെ സാധുത തന്നെ സംശയകരമാണെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട പട്ടയമാണ് ലോക്കല്‍ സെക്രട്ടറിയുടെ ബന്ധു ജോര്‍ജ്ജ് ദാസിന് LA 3/83 എന്ന പട്ടയ നമ്പറില്‍ ലഭിച്ചിരിക്കുന്നത്. പട്ടികജാതി പറയ എന്നും ക്രിസ്ത്യന്‍ വിഭാഗമെന്നും പട്ടയത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ക്രിസ്ത്യന്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് എങ്ങനെ എസ് സി പട്ടയം ലഭിച്ചു എന്നതാണ് റവന്യൂ വിഭാഗം പരിശോധിക്കുന്നത്. പട്ടയത്തില്‍ അനുവദിച്ചതിലും കൂടുതല്‍ സ്ഥലം ജോബി ജോണും കുടുംബവും കൈവശപ്പെടുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് കണ്ടെത്താന്‍ സര്‍വേയും നടത്തി. സ്ഥലത്ത് മൂന്ന് കെട്ടിടങ്ങള്‍ നിലവിലുണ്ട്. ഇതില്‍ ഒരു കെട്ടിടം ഹോം സ്‌റ്റേയായും മറ്റൊരെണ്ണം വാടകയ്ക്കും നല്‍കിയിട്ടുണ്ട്. ഭൂമിയിലെ മരങ്ങള്‍ മുറിച്ചുകടത്തിയെന്നും മണ്ണ് നീക്കം ചെയ്തതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വിശദമായ പരിശോധനകള്‍ക്ക് ശേഷം സര്‍ക്കാര്‍ ഭൂമി കയ്യേറിയതായി കണ്ടെത്തിയാല്‍ ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരിശോധന സംബന്ധിച്ച് റിപ്പോര്‍ട്ട് ഇന്ന് ദേവികുളം സബ് കലക്ടര്‍ക്ക് കൈമാറും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :