പാർലമെന്റ് അംഗമായതുകൊണ്ട് കേരള രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കില്ലെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി. ലീഗിന്റെ നിയമസഭാകക്ഷി നേതാവിനെ ഉടന്‍ തിരഞ്ഞെടുക്കും. നിയമസഭാഗത്വം വെളളിയാഴ്ച രാജിവക്കും. ലോക്സഭാ സ്പീക്കറുമായി സംസാരിച്ച ശേഷം ഡൽഹിയിലേക്ക് പുറപ്പെടുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മനോരമ ന്യൂസിനോട് പറഞ്ഞു.
ഡൽഹിക്കു പോവുന്നത് സംസ്ഥാന രാഷ്ട്രീയത്തിലെ സജീവ ഇടപെടലിന് തടസമാവില്ല. വ്യാഴാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിന് ശേഷം വെളളിയാഴ്ച എം.എൽ.എ സ്ഥാനം രാജിവക്കും. പിറ്റെ ദിവസം തന്നെ മുസ്്ലിംലീഗിന്റെ പുതിയ നിയമസഭ കക്ഷിനേതാവിനെ പാണക്കാട് ചേരുന്ന യോഗം തിരഞ്ഞെടുക്കും.
ഡൽഹിയിലെത്തിയ ശേഷം സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുളള മുഴുവൻ യു.പി.എ നേതാക്കളെ കാണുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Advertisement