ആമ്പല്ലൂർ ∙ വിഷുവിനു കണി ഒരുക്കുന്നതിൽ കൊന്നപൂവിനു പ്രത്യേക സ്ഥാനമാണുള്ളത്. പറമ്പിലും മുറ്റത്തും നിരവധിയായി കണിക്കൊന്ന പൂക്കുന്ന ഇക്കാലത്തു പൂച്ചട്ടിയിലും കണിക്കൊന്ന പൂത്തുനിൽക്കുന്ന വേറിട്ട കാഴ്ചയും കല്ലൂരിൽ കാണാനായി. പാടംവഴിക്കു സമീപമുള്ള കളമ്പാട്ട് സാന്റോയുടെ വീട്ടിലാണു ചെടിച്ചട്ടിയിൽ കണിക്കൊന്ന പൂത്തുനിൽക്കുന്ന മനോഹര കാഴ്ച.
വീടിന്റെ വരാന്തയിൽ പ്ലാസ്റ്റിക് പാത്രത്തിൽ നട്ടുവളർത്തിയ കണിക്കൊന്നയാണു വിഷുവിനോടനുബന്ധിച്ചു പൂത്തത്. പത്തടിയിലേറെ ഉയരമുള്ള കൊന്നയിൽ ഒട്ടേറെ പൂക്കളാണു വിരിഞ്ഞിട്ടുള്ളത്.