നവതിയുടെ നിറവിൽ മുതിർന്ന കോൺഗ്രസ് നേതാവ് വക്കം പുരുഷോത്തമൻ വക്കം പഞ്ചായത്തിലെ മെമ്പറായിരുന്നു രാഷ്ട്രീയത്തിലെ തുടക്കം. എം.എൽ,എ,എം.പി ,മന്ത്രി ,സ്പീക്കർ,ഗവർണർ എന്നിങ്ങനെ എത്തിച്ചേർന്ന പദവികൾ നിരവധി. നവതിയുടെ നേട്ടത്തിലും ആകുലത കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിലെ തിരിച്ചുവരവിനെ കുറിച്ചാണ്.
1928 ഏപ്രിൽ 12 ന് ജനനം. 53 ൽ സ്വന്തം ഗ്രാമത്തിലെ മെമ്പറായി തുടങ്ങിയ രാഷ്ട്രീയ ജീവിതം അഞ്ചു പതിറ്റാണ്ട് പിന്നിടുമ്പോൾ പൂർണസംതൃപ്തിയെന്ന് വക്കം. 2004 ൽ എ.കെ.ആന്റണി രാജിവെച്ചൊഴിയുമ്പോൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻചാണ്ടിയുടെ പേരിനൊപ്പം തന്റെ പേരു കൂടി വന്നെന്നും,താൻ സ്വയം പിന്മാറുകയായിരുന്നെന്നും വക്കം പറഞ്ഞു.
പുതുതലമുറയോടൊപ്പം പഴയ തലമുറയേയും വിശ്വാസത്തിലെടുത്താൽ മാത്രമേ രാജ്യത്ത് പാർട്ടിക്ക് തിരിച്ചുവരാൻ കഴിയൂ. പറയാൻ ഏറെയുണ്ടെങ്കിലും നവതിയുടെ പ്രായം പരിമിതിയാണെന്നും അദ്ദേഹം പറഞ്ഞു.