സിപിഎമ്മിന്റെ അന്ത്യകൂദാശയ്ക്ക് നിയോഗിക്കപ്പെട്ട നേതാവായി മുഖ്യമന്ത്രി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നു പറഞ്ഞ കെ. സുരേന്ദ്രനെ പരിഹസിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. എ. മുഹമ്മദ് റിയാസ്. സിപിഐഎമ്മിന്റെ അന്ത്യകൂദാശക്ക് നിയോഗിക്കപ്പെട്ടയാളാണെന്ന തിരിച്ചറിവുകൊണ്ടാകും കേരളമുഖ്യനെ രാജ്യം മുഴുവൻ നിങ്ങൾ തടയുവാൻ കാരണം. സിപിഎമ്മിന്റെ തകർച്ച സഹിക്കാൻ പറ്റാതെ അതിന് നിയോഗിക്കപ്പെട്ട വ്യക്തിയെ തടയുന്നതിന് പ്രത്യേക നന്ദിയുണ്ടെന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന് മറുപടിയായാണ് റിയാസിന്റെ കുറിപ്പ്.
ജിഷ്ണു സംഭവത്തിൽ ആദ്യം മുതലേ പിണറായി മാനേജ്മെന്റിന്റെ കൂടെയാണ് നിൽക്കുന്നതെന്നും അതിൽ നിന്ന് ഒരിഞ്ചുപോലും മാറാൻ അദ്ദേഹം തയ്യാറില്ല എന്നുമാണ് വ്യക്തമാകുന്നതെന്നും സിപി എമ്മിന്റെ അന്ത്യകൂദാശക്കു നിയോഗിക്കപ്പെട്ട നേതാവായി പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തുമെന്നുമായിരുന്നു സുന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയത്.