മഹിജയുടെ സമരം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ പരിഹാസം. മഹിജയുടെ നിരാഹാരസമരവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ഡി.ജി.പിയെ സര്‍ക്കാര്‍ മാറ്റിയോയെന്ന് കോടതി ചോദിച്ചു. ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് ടി.പി സെന്‍കുമാര്‍ നല്കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് പരാമര്‍ശമുണ്ടായത്. ഡി.ജി.പി നിയമനത്തിലെ നടപടിക്രമം പറഞ്ഞാല്‍ നിലവിലെ ഡി.ജിപി ലോക്നാഥ് ബെഹ്റെയും മാറ്റേണ്ടിവരില്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു. അതേസമയം പുറ്റിങ്ങല്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം കണ്ടെത്തി സെന്‍കുമാറിനെ മുഖ്യമന്ത്രി മാറ്റിയതാകില്ലേയെന്നും കോടതി ആരാഞ്ഞു.
Advertisement