ജിഷ്ണു കേസില്‍ പ്രതികളുടേയും പ്രിന്‍സിപ്പലിന്റേയും മൊഴികളില്‍ ഭിന്നത. ജിഷ്ണുവുമായി സംസാരിച്ചതു സംബന്ധിച്ച മൊഴികളിലാണ് വൈരുധ്യമുള്ളത്. സംസാരിച്ചത് പ്രിന്‍സിപ്പലിന്റെ മുറിയിലെന്ന് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലും ബോര്‍ഡ് റൂമിലെന്ന് പ്രിന്‍സിപ്പലും പറയുന്നു. ഉത്തരക്കടലാസ് വെട്ടിക്കളഞ്ഞതിലും ഇരുവരും പരസ്പരം കുറ്റമാരോപിക്കുകയാണ്.
ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യംചെയ്യും. ഇന്ന് രണ്ട് മണി വരെ പ്രവീണ്‍, ദിപിന് എന്നിവരെ അറസ്റ്റ് ചെയ്യില്ല. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ രണ്ടുമണിക്കുശേഷം പരിഗണിക്കും.