E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:47 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

ലോക്നാഥ് ബെഹ്റയെ ഡിജിപി സ്ഥാനത്തു നിന്നും മാറ്റണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡിജിപി ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവി സ്ഥാനത്തു നിന്നും മാറ്റണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം. ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കെതിരായ നടപടി ഉചിതമായില്ലെന്നും പൊലീസിന്‍റെ ഇത്തരം  പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ടെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ഇക്കാര്യം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി  സംസ്ഥാനനേതൃത്വത്തെ അറിയിച്ചു.  ബെഹ്റയുടെ കാര്യത്തില്‍ സിപിെഎ കേന്ദ്ര നേതൃത്വവും അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരായ അതിക്രമമടക്കം പൊലീസിന്‍റെ ഭാഗത്തുനിന്നും നിരന്തരം വീഴ്ച്ചകളുണ്ടാകുന്ന സാഹചര്യത്തില്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ സംസ്ഥാനപൊലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റുന്നത് ആലോചിക്കണമെന്നാണ് ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയടക്കം സിപിഎം കേന്ദ്രനേതാക്കളുടെ നിലപാട്. ഭരണപരമായ കാര്യങ്ങളില്‍ നേരിട്ട് ഇടപെടില്ലെങ്കിലും സര്‍ക്കാരിന്‍റെ പ്രതിച്ഛായ നിലനിര്‍ത്താന്‍ ഉദ്യോഗസ്ഥതലത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു. പൊലീസിന്‍റെ വീഴ്ച്ചയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അതൃപതി അറിയിച്ചു. 

പൊലീസിന്‍റെ വീഴ്ച്ചകള്‍ ജനങ്ങളുടെ അപ്രതീക്ക് ഇടയാക്കുന്നതിനൊപ്പം കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയമായി മുതലെടുക്കുന്നതിലെ ആശങ്കയും കേന്ദ്രനേതാക്കള്‍ പ്രകടിപ്പിക്കുന്നു. സിപിെഎ കേന്ദ്രനേതൃത്വവും ബെഹ്റയുടെ കാര്യത്തിലുള്ള അതൃപ്തി സിപിഎം കേന്ദ്രനേതാക്കളെ അറിയിച്ചിട്ടുണ്ട്.   എന്നാല്‍ പൊലീസ് മേധാവി സ്ഥാനത്തേയ്ക്ക് കൊണ്ടുവരാന്‍ പകരം ഉദ്യോഗസ്ഥനില്ലെന്ന് സംസ്ഥാനനേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം കേന്ദ്ര നേതൃത്വവും അംഗീകരിക്കുന്നുണ്ട്. പൊലീസ് മേധാവി സ്ഥാനത്തിനിന്നും നീക്കിയതിനെതിരെ ടിപി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി എന്തുതീരുമാനമെടുക്കുമെന്നതും സുപ്രധാനമാണെന്ന് സിപിഎം കേന്ദ്രനേതൃത്വം വിലയിരുത്തുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :