E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:26 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് മദ്യക്കടത്ത് വ്യാപകമായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സുപ്രീം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ മാഹി ദേശീയപാതയിലെ മുപ്പത്തിരണ്ട് മദ്യവില്‍പനശാലകളും പൂട്ടിയതോടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് മദ്യക്കടത്ത് വ്യാപകമായി. രണ്ടു ദിവസത്തിനിടെ പൊലീസും എക്സൈസും ചേര്‍ന്ന് നൂറുകുപ്പിയിലധികം മദ്യം പിടികൂടി. ദേശീയപാതയിലും രാത്രികാലങ്ങളില്‍ അനധികൃതമദ്യവില്‍പന നടക്കുന്നതായും പരാതിയുണ്ട്. 

മാഹിയിലെ മദ്യശാലകള്‍ പൂട്ടിയതോടെ പള്ളൂര്‍ പന്തക്കല്‍ , കോപ്പാലം മേഖലകളില്‍ നിന്നാണ് വ്യാപകമായി മദ്യം മറ്റുജില്ലകളിലേക്ക് കടത്തുന്നത്. ഒാട്ടോറിക്ഷകളിലും കാറുകളിലുമായി കണ്ണൂര്‍ , വയനാട്, കാസര്‍കോട്, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് മദ്യക്കടത്ത് വ്യാപകമായതായാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം. അതിര്‍ത്തിപ്രദേശങ്ങളിലും റോഡുകളിലും പൊലീസും, എക്സൈസും പരിശോധന ശക്തമാക്കിയതോടെ രണ്ടുദിവസങ്ങളിലായി നൂറിലധികം കുപ്പി മദ്യം പിടികൂടി. മൂന്നുപേരെ അറസ്റ്റുചെയ്തു. രണ്ട് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. പൊന്ന്യത്ത് എക്സൈസ് വാഹനപരിശോധനക്കിടെ തളിപ്പറമ്പിലേക്ക് കടത്തിയ എണ്‍പത്തിയെട്ട് കുപ്പി മദ്യവും ചൊക്ലിയില്‍ പൊലീസ് പതിനെട്ട് കുപ്പിമദ്യവും പിടികൂടി. ദേശീയപാതയിലെ മദ്യശാലകള്‍ പൂട്ടിയതോടെ മാഹിയില്‍ തന്നെ കൂടിയവിലക്ക് മദ്യം വില്‍ക്കുന്നുണ്ട്. അതിര്‍ത്തിചെക്പോസ്റ്റുകളിലും വാഹനപരിശോധനയും ശക്തമാക്കാനാണ് എക്സൈസ് , പൊലീസ് തീരുമാനം. 

ബാറുകളില്‍ സ്റ്റോക്കുള്ള മദ്യം ചെറിയവിലക്ക് ഇടനിലക്കാര്‍ക്ക് കൊടുത്താണ് മദ്യക്കടത്ത് നടത്തുന്നതെന്നാണ് വിവരം.മദ്യക്കടത്ത് നടക്കുന്ന വിവരത്തെതുടര്‍ന്ന് അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ കര്‍ശനപരിശോധനയും പൊലീസിന്‍റെ പ്രത്യേകസ്ക്വാഡിന്‍റെ നിരീക്ഷണവും ശക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :