സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മുകളിൽ പണമില്ലാതെ,, തലസ്ഥാനജില്ലയിലെ ജനങ്ങൾ വലഞ്ഞു. നഗരത്തിലെ ഒട്ടുമിക്ക എ.ടി.എമ്മുകളിലും പണം ലഭിക്കാതായതോടെ, ഉപഭോക്താക്കൾക്ക് സ്വകാര്യബാങ്കുകളെ ആശ്രയിക്കേണ്ടിവന്നു. വൈകിട്ടോടെ എ.ടി.എമ്മുകളിൽ പണം നിറയ്ക്കുമെന്നാണ് എസ്.ബി.ഐ അധികൃതർ അറിയിച്ചിരിക്കുന്നത്
നഗരത്തിലെ വിരലിലെണ്ണാവുന്ന സ്റ്റേറ്റ് ബാങ്ക് എടിഎമ്മുകളിൽ മാത്രമാണ് പണമുണ്ടായിരുന്നത്. ശമ്പളദിവസങ്ങളായതിനാൽ ജനങ്ങളുടെ ദുരിതം ഇരട്ടിച്ചു.
തീരുന്നതിനനുസരിച്ച് പണം എ.ടി.എമ്മുകളിൽ നിറയ്ക്കുന്നുണ്ടെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. മറിച്ചുള്ള പരാതികൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അവർ പറയുന്നു. എന്നാൽ എ.ടി.എമ്മുകൾക്കു മുന്നിലെത്തുന്ന ജനങ്ങൾ പണമില്ലാത്തതിന്റെ അമർഷവുമായാണ് മടങ്ങുന്നത്.