മൂന്നാറില്‍ കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന കോണ്‍ഗ്രസുകാരെ പുറത്താക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസൻ. മൂന്നാർ കയ്യേറ്റത്തില്‍ വിഷയത്തിൽ വി.എസ് അച്യുതാനന്ദന് ഇരട്ടത്താപ്പെന്ന് ഹസൻ. കയ്യേറ്റമൊഴിപ്പിക്കുന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നാഭിപ്രായമില്ലെന്നും വിശദീകരണം. കയ്യേറ്റക്കാർക്ക് അനുകൂലമായി നിലപാടെടുത്ത കെപിസിസി വൈസ് പ്രസിഡന്റ് എ.കെ.മണിയോട് വിശദീകരണം തേടി.
കയ്യൂക്കിൽ കയ്യേറ്റമെന്ന മനോരമ ന്യൂസ് പരമ്പരയുടെ തുടർച്ചയാണ് മൂന്നാറിൽ കയ്യേറ്റ മാഫിയക്കെതിരെ ഉയരുന്ന പ്രതിഷേധം. സത്യാഗ്രഹ സമരത്തിലൂടെ യു ഡി എഫ് സമരത്തിന് തുടക്കം കുറിച്ചു. ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്നത് സി പി എമ്മാണെന്ന് കെപി സി സി പ്രസിഡന്റ് എം എം ഹസൻ തുറന്നടിച്ചു.
മൂന്നാർ സന്ദർശിക്കാൻ ധൈര്യമുണ്ടോ എന്ന് വി എസിനെ വെല്ലുവിളിച്ചു. കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് തീരുമാനം . സർക്കാർ ഭൂമി കയ്യേറിയ എസ്.രാജേന്ദ്രൻ എം എൽ എ യ്ക്ക് പിന്തുണ പ്രഖ്യാപിച്ച എ.കെ.മണിയോട് പാർട്ടി വിശദീകരണം തേടി.
Advertisement