ആദ്യമായി ഒരു മന്ത്രിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് കുട്ടനാട്. കുടിവെള്ളം, കൃഷി തുടങ്ങിയ വിഷയങ്ങളില്‍ ഇനി ഒരു നിവേദനത്തിന്റെ ആവശ്യമില്ലെന്ന് വിശ്വസിക്കാനാണ് ഇവിടുത്തുകാര്ക്കിഷ്ടം. എന്നാല്‍ തോമസ് ചാണ്ടിയെ കാത്തിരിക്കുന്നതാകട്ടെ ഒട്ടേറെ വെല്ലുവിളിയും
തിരുക്കൊച്ചി മന്ത്രിസഭയില്‍ കുട്ടനാട്ടില്‍ നിന്ന് പ്രതിനിധിയുണ്ടായിരുന്നു. എന്നാല്‍ അതിനുശേഷമിങ്ങോട്ട് ആദ്യമായാണ് സ്വന്തം മന്ത്രി എന്ന പദം ഈ നാട്ടുകാര്‍ക്ക് ഉപയോഗിക്കേണ്ടിവന്നത്. കൃഷി കുടിവെള്ളം തുടങ്ങി അനേകം പ്രശ്നങ്ങള്‍ക്കുള്ള ഒറ്റമൂലിയായാണ് തോമസ് ചാണ്ടിയുടെ മന്ത്രിസ്ഥാനത്തെ കുട്ടനാട്ടുകാര്‍ കാണുന്നത്. പതിനൊന്നുവര്‍ഷമായി നിയമസഭയിലുള്‍പ്പെടെ കര്‍ഷകരുടെ ശബ്ദമാണ് ഇപ്പോള്‍ അധികാരത്തിന്റെ താക്കോല്സ്ഥാനത്തെത്തിയിരിക്കുന്നത്. നിവേദനവുമായി ഇനി ഓടേണ്ടിവരില്ലെന്ന് വിശ്വസിക്കാനാഗ്രഹിക്കുന്നവരാണ് ഏറെയും
ഈ പ്രതീക്ഷകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ മന്ത്രിക്കാവില്ല. അതുകൊണ്ടുതന്നെ തോമസ് ചാണ്ടിയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍. റൂട്ട് തെറ്റാതെ കെഎസ്ആര്‍ടിസി ഭരിക്കണം. അതിനുപുറമെയാണ് കുട്ടനാട്ടിലെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങള്‍. വയലിനു നടുവിലെ റോഡുകള്‍ക്കപ്പുറം വികസനം കടന്നുവന്നിട്ടില്ലാത്ത നാടിനെ മുന്നിലെത്തിക്കണം. അതിലൂടെ കുട്ടനാട്ടുകാരുടെ പ്രതീക്ഷ കാക്കണം. നാട്ടിലെ കുടിവെള്ള പദ്ധതിക്കായി സ്വന്തമ പണംമുടക്കി ഭൂമിവാങ്ങിനല്കിയ എംഎല്‍എയെ നാട്ടുകാര്‍ വിശ്വസിക്കുന്നു