ചുംബനസമരത്തിന് ഉദ്ദേശ്യശുദ്ധിയില്ലെന്ന് നടി പാര്‍വതി. സമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടാക്കാനാകാത്ത പ്രകടനങ്ങള്‍ മാത്രമാണത്. സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സംബന്ധിച്ച സംവിധായകന് രഞ്ജിത്തിന്റെ നിലപാട് അങ്ങേയറ്റം കുറ്റകരമാണെന്നും പാര്‍വതി മനോരമ ന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.
സദാചാര പൊലീസിംഗ് പോലെത്തന്നെ ബുദ്ധിശൂന്യതയാണ് ചുംബനസമരമെന്നും പാര്‍വതി. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ലൈംഗിക വിദ്യാഭ്യാസം പോലുള്ള ചുവടുകളാണ് വേണ്ടത്. രഞ്ജിത്തിന്റെ സമീപകാല നിലപാടിനെയും പാര്‍വതി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ പറയില്ലെന്ന പൃഥ്വിയുടെ ഇപ്പോഴത്തെ നിലപാട് നല്ലതാണ്. പക്ഷേ സ്ത്രീകളെ വെറുംവിഭവമായി കാണുന്ന ധാരാളം സിനിമകള്‍ പൃഥ്വിയടക്കം സൂപ്പര്‍ തരങ്ങള്‍ ചെയ്തുകഴിഞ്ഞു.
Advertisement