മൂന്നാറില്‍ രാഷ്ട്രീയ, റിസോര്‍ട്ട് മാഫിയക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ഭൂമി കയ്യേറി. സിപിഎം പാര്‍ട്ടി ഗ്രാമത്തിലും, ദേവികുളത്തും സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഭൂമി വളച്ചുക്കെട്ടിയത്. സര്‍വീസില്‍ തുടരുന്ന ഉദ്യോഗസ്്ഥന്‍ മൂന്നാര്‍ നഗരത്തിലെ ലോഡ്ജിന്റെ പാര്‍ട്ണര്‍മാരില്‍ ഒരാളായിരുന്നു. മനോരമ ന്യൂസ് പരമ്പര കയ്യൂക്കില്‍ കയ്യേറ്റം തുടരുന്നു.
അടിമാലി പത്താം മൈല്‍ സ്വദേശിയായ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചിലെ എഎസ്ഐയാണ് കാക്കിയിട്ട കയ്യേറ്റക്കാരന്. ഒന്നര പതിറ്റാണ്ടിലേറെ മൂന്നാര്‍, ദേവികുളം, മറയൂര്‍ ്സ്റ്റേഷനുകളില്‍ ജോലിചെയ്ത ഉദ്യോഗസ്ഥന് രണ്ട് വര്‍ഷം മുമ്പാണ് സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറിയത്. കയ്യേറ്റക്കാരുടെ പട്ടികയിലുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥന് മൂന്നാറില്‍ തന്നെ പ്രവര്‍ത്തനം തുടര്‍ന്നു. എസ്.രാജേന്ദ്രന് എംഎല്‍എ ഉള്‍പ്പെടെ താമസിക്കുന്ന സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ എട്ട് സെന്റ് ഭൂമിയാണ് ഉദ്യോഗസ്ഥന് വളച്ചുക്കെട്ടിയത്. ബിനാമിയായ പ്രദേശവാസിയെ ഇവിടെ താത്കാലിക ഷെഡ്കെട്ടി താ്മസിപ്പിച്ചു. ഇതുള്‍പ്പെടെ പൊളിച്ചു നീക്കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോളാണ് എംഎല്‍എയുടെ ഭാര്യ എതിര്‍ത്തത്.
ദേവികുളം ആര്ഡിഓഫിസിന് സമീപമാണ് പൊലീസ് ഉദ്യോഗസ്ഥന് സ്വന്തമാക്കിയ രണ്ടാമത്തെ ഭൂമി. കച്ചേരി സെറ്റില്‍മെന്റ് എന്നറിയപ്പെടുന്ന സ്ഥലത്ത് പത്ത് സെന്റാണ് സ്വന്തമാക്കിയത്. ഭൂമി സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി നീക്കിവച്ചതാണ്. ഈ സ്ഥലത്തിന് കോവിലൂര്‍ സ്വദേശിയുടെ പേരില്‍ പട്ടയവും തരപ്പെടുത്തി്്. കോണ്‍ക്രീറ്റ് കെട്ടിടത്തിന് പുറമെ കിണറും കുഴിച്ച് ഭൂമി വേലിക്കെട്ടി തിരിച്ചു.
മൂന്നാര്‍ ടൗണിലെ മൂന്നുനില ലോഡ്്ജിന്റെ മൂന്ന് പങ്കാളികളില്‍ ഒരാളായിരുന്നു ഈ ഉദ്യോഗസ്ഥന്. മാസങ്ങള്‍ക്ക് മുമ്പ് ഈ കെട്ടിടം ഒന്നരക്കോടി രൂപയ്ക്ക് മറ്റൊരാള്‍ക്ക് വിറ്റു. അരക്കോടി രൂപ പോക്കറ്റിലാക്കി.