E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 03:39 PM IST

Facebook
Twitter
Google Plus
Youtube

More in Kerala

ബവ്റിജസ് ഔട്‍ലെറ്റ് പൂട്ടൽ: 2000 കോടിയുടെ നഷ്ടമുണ്ടായെന്ന് ധനമന്ത്രി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബവ്റിജസ് ഔട്‍ലെറ്റുകള്‍ പൂട്ടിത്തുടങ്ങിയതോടെ സംസ്ഥാനത്തിന് രണ്ടായിരം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് ധനമന്ത്രി തോമസ് ഐസക്. വരവ് കുറഞ്ഞതിനാല്‍ ചെലവുകള്‍ ചുരുക്കേണ്ട സാഹചര്യമാണന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. വിനോദസഞ്ചാര മേഖലയെ ബാധിക്കാത്ത തരത്തിലുള്ള മദ്യ നിയന്ത്രണം നടപ്പാക്കണമെന്നാണ് തോമസ് ഐസക്കിന്‍റെ പക്ഷം. 

പാതയോരങ്ങളിലെ മദ്യവില്‍പനശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നാണ് കണക്കുകള്‍ നിരത്തി ധനമന്ത്രി തോമസ് ഐസക് പറയുന്നത്.  പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിന്‍റെ ഭാഗമായി ഔട്‍ലെറ്റുകളില്‍ പലതും അടച്ചു. എന്നാല്‍ ജനങ്ങളുടെ  പ്രതിഷേധത്തെതുടര്‍ന്ന് പകരം കണ്ടെത്തിയ സ്ഥലങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ തുറക്കാനാവുന്നില്ല. കണക്കുകൂട്ടിയ വരുമാനത്തിന്‍റെ നല്ലൊരു ഭാഗം ഇതിനാല്‍ നഷ്ടമായെന്ന് തോമസ് ഐസക് പറഞ്ഞു.

എന്നാല്‍ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി മദ്യനയം തിരുത്തണമെന്ന വാദം ധനമന്ത്രിക്കില്ല. പൊതുജനാഭിപ്രായം തന്നെയാണ് പരിഗണിക്കേണ്ടത്. പക്ഷേ എതിര്‍ക്കുന്നവര്‍ നിലവിലെ സാഹചര്യങ്ങള്‍ തിരിച്ചറിയണം. ഘടകക്ഷികളുമായി കൂടിയാലോചിച്ചാകും മദ്യനയം തയ്യാറാക്കുകയെന്നും തോമസ് ഐസക് വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :