എസ് എസ് എൽ സി കണക്ക് പരീക്ഷയ്ക്കു പിന്നാലെ പ്ളസ് വണ്‍ ജ്യോഗ്രഫി പരീക്ഷയിലും ചോദ്യപേപ്പർ വിവാദം. കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്കായി തയ്യാറാക്കിയ മോഡല്‍ പരീക്ഷയിലെ 43 മാര്‍ക്കിന്റെ ചോദ്യങ്ങൾ ആവർത്തിച്ചു. ഇടത് അധ്യാപക സംഘടനയായ കെ എസ് ടി എ ആണ് മോഡല്‍ പരീക്ഷ ചോദ്യപ്പേപ്പര്‍ തയാറാക്കിയത്.
21ന് നടന്ന പ്ളസ് വൺ ജോഗ്രഫി പരീക്ഷയെക്കുറിച്ചാണ് പുതിയ വിവാദം.കൊല്ലം, തിരുവനന്തപുരം ജില്ലകൾക്കായി തയാറാക്കിയ മോഡൽ പരീക്ഷയിലെ ചോദ്യങ്ങളാണ് അതേപടി ആവർത്തിച്ചിരിക്കുന്നത്.ആകെ അറുപത് മാർക്കിന്റെ ചോദ്യങ്ങളിൽ 43 മാർക്കിന്റെ ചോദ്യങ്ങൾ പകർത്തി.24 ചോദ്യങ്ങളിൽ 12 ചോദ്യങ്ങൾ അതേപടിയാണ് ആവർത്തിച്ചിരിക്കുന്നത്.ഇടത് അധ്യാപക സംഘനയായ കെ എസ് ടി എ തയാറാക്കിയ മോഡൽ പരീക്ഷാ ചോദ്യപേപ്പറാണ് പകർത്തിയിരിക്കുന്നത്.
ചോദ്യപേപ്പർ ചോർന്നതിനേത്തുടർന്ന് എസ് എസ് എൽ സി കണക്കു പരീക്ഷ റദ്ദാക്കിയതിനു പിന്നാലെയാണ് പ്ളസ് വൺ പരീക്ഷയും വിവാദത്തിലായിരിക്കുന്നത്.