മുസ്ലിം ലീഗിനെ മലപ്പുറം വഴി ഇടത് മുന്നണിയിലേക്ക് എത്തിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. പിണറായി വിജയനും കുഞ്ഞാലിക്കുട്ടിയും കൂടിയാലോചിച്ചാണ് ഇടത് മുന്നണി സ്ഥാനാർഥിയെ തീരുമാനിച്ചതെന്നും അദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. വെള്ളാപ്പള്ളിയുടെ ബിജെപി വിരുദ്ധ പ്രസ്താവന സംബന്ധിച്ച് പ്രതികരിക്കാൻ കൃഷ്ണദാസ് തയ്യാറായില്ല
സിപിഎം ലീഗ് മലപ്പുറം കൂട്ടുകെട്ട് ഭാവിയിലെ സഖ്യസാധ്യതയ്ക്കുള്ള സൂചനയാണെന്നാണ് ബിജെപിയുടെ ആരോപണം. കുഞ്ഞാലിക്കുട്ടിയുമായി കൂടിയാലോചിച്ചാണ് പിണറായി വിജയൻ ഇടത് മുന്നണി സ്ഥാനാർഥിയെ തീരുമാനിച്ചത്.ഇടത് മുന്നണിയിലേക്ക് ലീഗിനെയെത്തിക്കാനുള്ള നീക്കം ശക്തമാണെന്നും കൃഷ്ണദാസ് ആരോപിച്ചു.
ബിജെപിയും കോൺഗ്രസും തമ്മിൽ ധാരണയുണ്ടെന്ന ആരോപണത്തെയും കൃഷ്ണദാസ് നിേഷിധിച്ചു.എൻഡിഎ ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത് വെള്ളാപ്പള്ളിയുടെ ബിജെപി വിരുദ്ധ പ്രസ്താവന സംബന്ധിച്ച് തിരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കാമെന്നും കൃഷ്ണദാസ് പറഞ്ഞു.