കേരള കോൺഗ്രസിന്റെ ഇടതുമുന്നണി പ്രവേശന സാധ്യതയെ തടഞ്ഞ് വീണ്ടും സി.പി.ഐ. നിലവിലെ സാഹചര്യത്തിൽ കേരള കോൺഗ്രസും മാണിയും എൽ.ഡി.എഫ് പ്രവേശനത്തിന് യോഗ്യരല്ലെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുകയും തൽക്കാലം യു.ഡി.എഫിലേക്ക് ഇല്ലെന്ന് മാണിയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് സി.പി.ഐ നിലപാട് പറഞ്ഞത്. മാണിക്ക് യു.ഡി.എഫിലേക്ക് തന്നെ മടങ്ങി പോവുകയാണ് നല്ലതെന്നാണ് കാനം രാജേന്ദ്രൻ വ്യക്തമാക്കിയത്.
കെ.എം. മാണിയേയും കേരള കോൺഗ്രസിനേയും എല്‍.ഡി.എഫിൽ എടുക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല. കേരള കോൺഗ്രസ് എൽ.ഡി.എഫ് ഘടകക്ഷിയായി പ്രവേശിക്കാനുളള സാഹചര്യം മുൻകൂട്ടി തടയുക എന്ന പതിവുരീതിയിൽ നിന്ന് സി.പി.ഐ പിൻമാറില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.