കേരളത്തിലെ വിവിധ റയില്‍വേ പദ്ധതികള്‍ക്കായി ബജറ്റില്‍ അനുവദിച്ചിരിയിക്കുന്നത് ആയിരത്തി ഇരുനൂറ്റി ആറ് കോടി രൂപ. വരുന്ന സാമ്പത്തിക വര്‍ഷം രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്ന സ്റ്റേഷനുകളില്‍ കോഴിക്കോട് സ്റ്റേഷനും ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം കേരളത്തിന് ലഭിച്ചതിനോക്കാള് ഇരട്ടി വിഹിതമാണ് തമിഴ്നാടിന് അനുവദിച്ചിട്ടുള്ളത്.
കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ ലഭിച്ചതിനേക്കാള്‍ 200 കോടി രൂപയോളം ഇത്തവണ കേരളത്തിന് അധികം ലഭിയ്ക്കും. ആയിരത്തി പതിനാല് കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം അനുവദിച്ച വിഹിതമെങ്കില്‍ ഇത്തവണ അത് ആയിരത്തി ഇരുനൂറ്റി ആറു കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം കേരളത്തിന് അനുവദിച്ചതിനേക്കാള്‍ ഇരട്ടിയാണ് തമിഴ്നാടിനുള്ള വിഹിതം. രണ്ടായിരത്തി ഇരുനൂറ്റി എണ്‍പത്തി ഏഴ് രൂപയാണ് തമിഴ്നാടിന് അനുവദിച്ചിട്ടുള്ളത്. രാജ്യത്തെ 25 സ്റ്റേഷനുകളാണ് രാജ്യാന്തര നിലവാരത്തിലാക്കുക. ദക്ഷിണ റെയില്‍വെയില്‍ നിന്ന് കോഴിക്കോടും ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനുമാണ് ഇതില്‍ ഇടം പിടിച്ചിരിയ്ക്കുന്നത്.
സുരക്ഷയ്ക്കും പാത ഇരട്ടിപ്പിയ്ക്കലിനും വൈദ്യുതീകരണത്തിനുമാണ് ബജറ്റില്‍ മുന്‍തൂക്കമുള്ളത്. അതിനാല്‍ തന്നെ വരുന്ന സാന്പത്തിക വര്‍ഷം കേരളത്തിലെയും തമിഴ്നാട്ടിലെയും പാത ഇരട്ടിപ്പയ്ക്കലും വൈദ്യുതീകരണവും പൂര്‍ത്തിയാക്കുമെന്നും സിഗ്നല്‍ സംവിധാനങ്ങള്‍ പരിഷ്ക്കരിയ്ക്കുമെന്നും ദക്ഷിണറെയില്‍വേ അറിയിച്ചു.