കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട മണിശങ്കർ അയ്യർക്കെതിരെ വയലാർ രവിയും ടോം വടക്കനും. മണിശങ്കർ അയ്യർ ഒരു സുപ്രഭാതത്തിൽ ഓടിക്കയറിവന്നയാളാണെന്നു വയലാർ രവി പറഞ്ഞു. നേതൃത്വം മാറണമെന്നു പറയാൻ മണിശങ്കർ അയ്യർക്ക് അർഹതയില്ലെന്നും, പാർട്ടിയിലെ കരടാണ് അയ്യരെന്നും ടോം വടക്കൻ വിമർശിച്ചു. കോൺഗ്രസിനു ശക്തമായ നേതൃത്വം വേണമെന്നായിരുന്നു അയ്യരുടെ പ്രസ്താവനയ്ക്കു വക്കം പുരുഷോത്തമന്റെ പ്രതികരണം.