ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വിശാലസഖ്യമുണ്ടാക്കാനുള്ള സമാജ്്വാദി പാര്‍ട്ടിയുടെ നീക്കം തകര്‍ന്നു. കോണ്‍ഗ്രസുമായി മാത്രമായിരിക്കും സഖ്യമെന്ന് പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ കിരണ്‍മോയ് നന്ദ പറഞ്ഞു. രാഷ്ട്രീയ ലോക്്ദളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് വിശാലസഖ്യസാധ്യത ഉപേക്ഷിച്ചത്.
ജെ.ഡി.യു, എന്‍.സി.പി, തൃണമൂല്‍ ഉള്‍പ്പെടെയുള്ള കക്ഷികളുടെ പിന്തുണ തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കും. മുന്നൂറിലധികം സീറ്റുകളില്‍ സമാജ്്വാദി പാര്‍ട്ടി മല്‍സരിക്കുമെന്നും സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും കിരണ്‍മോയ് നന്ദ പറഞ്ഞു.
കോണ്‍ഗ്രസുമായി മാത്രമാണ് സഖ്യം. ആകെയുള്ള 403 സീറ്റുകളില്‍ മുന്നൂറിലധികം സീറ്റുകളില്‍ സമാജ്്വാദി പാര്‍ട്ടി മല്‍സരിക്കും. ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസ് മല്‍സരിക്കും