E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 06:38 PM IST

Facebook
Twitter
Google Plus
Youtube

More in India

ഹോര്‍മോണ്‍ പൊട്ടിത്തെറിക്ക് ഹോസ്റ്റല്‍ കര്‍ഫ്യൂ; മേനക ഗാന്ധിക്ക് ട്രോളോട് ട്രോൾ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

maneka-gandhi
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എന്നാലും ഒരു മന്ത്രി ഇങ്ങനെയൊക്കെ പറയാമോ? സ്ത്രീ സുരക്ഷയും ലിംഗസമത്വവും എല്ലാം ആണല്ലോ ഇന്നത്തെ നമ്മുടെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ഇതില്‍ ഏറ്റവും രൂക്ഷമായി ഇപ്പോള്‍ തുടരുന്നത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളാണ്. പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ അതിനെ യാതൊരുവിധത്തിലും പ്രതിരോധിക്കാന്‍ സമൂഹത്തിന് സാധിക്കുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രിക്ക് എന്താണ് പറയാനുള്ളതെന്ന് തിരക്കിയതാണ് ഒരു ദേശീയ ചാനലിന് പറ്റിയ  പ്രധാന തെറ്റ്.

സ്ത്രീകളുടെ സുരക്ഷിതത്വത്തിന് മനേക ഗാന്ധി നിര്‍ദേശിച്ച കാര്യങ്ങള്‍ക്ക് ട്രോളോട് ട്രോളാണ് ട്വിറ്ററില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. കാരണം അത്രയ്ക്കും അസംബന്ധവും പിന്തിരിപ്പനുമാണ് ആ അഭിപ്രായങ്ങള്‍ എന്നതു തന്നെ. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റലില്‍ സമയനിയന്ത്രണം വേണം. അവര്‍ ആറ് മണിക്ക് മുമ്പ് ഹോസ്റ്റലില്‍ കയറുന്നതാണ് നല്ലത്. കൗമാര പ്രായത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ വെല്ലുവിളി ഉണ്ടാക്കും. ആ പൊട്ടിത്തെറിയില്‍ നിന്ന് രക്ഷ നേടാന്‍ പെണ്‍കുട്ടികള്‍ ലക്ഷ്മണ രേഖ വരയ്ക്കുന്നതാണ് നല്ലത്-മനേക ഗാന്ധിയുടെ അഭിപ്രായങ്ങള്‍ അങ്ങനെ പോണു. 

മന്ത്രി പറഞ്ഞുവരുന്നത് പെണ്‍കുട്ടികള്‍ രാത്രി പുറത്തിറങ്ങുന്നതാണ് പ്രശ്‌നം, അല്ലാതെ  പീഡകരുടെ ക്രിമിനല്‍ വാസനയല്ല എന്നാണ്. പണ്ട് സ്ത്രീ-പുരുഷ സമത്വത്തിനും വനിതാ ശക്തീകരണത്തിനും വേണ്ടി വാദിച്ച മേനക തന്നെയാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

എന്തായാലും മനേകയെ കണക്കറ്റ് ട്രോളിയിരിക്കുകയാണ് ട്വിറ്റര്‍. ഹോര്‍മോണ്‍ പൊട്ടിത്തെറി ഒഴിവാക്കാന്‍ അപ്പോള്‍ മേനക ഗന്ധി ഹോസ്റ്റല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയാണ്...വനിതകളുടെ അവകാശങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനേക്കാള്‍ നല്ലത് പുരുഷ ഹോര്‍മോണുകളെ പിടിച്ചു കെട്ടുന്നതല്ലേ....ജോലി ചെയ്യുന്ന പുരുഷന്‍മാരും സ്ത്രീകളും അപ്പോള്‍ എന്തു ചെയ്യും മന്ത്രി....ഇങ്ങനെ പോകുന്നു രസകരമായ ട്വീറ്റുകള്‍. എന്തായാലും പെട്ടുപോയിരിക്കുകയാണ് മേനക ഗാന്ധി, അതും വനിതാ ദിനത്തിന്റെ വേളയില്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :