E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 21 2021 10:17 AM IST

Facebook
Twitter
Google Plus
Youtube

More in India

ജാട്ട് സംവരണപ്രക്ഷോഭം മുന്‍നിര്‍ത്തി രാജ്യതലസ്ഥാനത്ത് അതീവജാഗ്രത

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജാട്ട് വിഭാഗക്കാരുടെ സംവരണപ്രക്ഷോഭം മുന്‍നിര്‍ത്തി രാജ്യതലസ്ഥാനത്ത് അതീവജാഗ്രത. നിരോധനാജ്ഞ പ്രഖ്യാപിച്ച പൊലീസ്, ഡല്‍ഹിയില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മെട്രോ, റയില്‍, റോഡ് ഗതാഗതങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹരിയാനയില്‍ തുടങ്ങിയ ജാട്ട് പ്രക്ഷോഭം ഡല്‍ഹിയിലേക്ക് വ്യാപിപ്പിക്കുന്പോള്‍ ജനജീവിതം സ്തംഭിക്കുമെന്നാണ് സൂചന. പൊലീസ് വിലക്കിനെ മറികടന്ന് പാര്‍ലമെന്‍റ് വളയുമെന്നും റോഡുകള്‍ തടയുമെന്നും ഓള്‍ ഇന്ത്യ ജാട്ട് ആരക്ഷണ്‍ സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. 

രാത്രി പതിനൊന്നു മണി തുടങ്ങി മധ്യഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകളില്‍ സര്‍വീസുണ്ടാകില്ല. ഡല്‍ഹി വി‍മാനത്താവളത്തിലേക്കുള്ള മെട്രോ ഗതാഗതവും മുടങ്ങും. ഡല്‍ഹി മെട്രോ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഇത്ര കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാജീവ് ചൗക്ക്, പട്ടേല്‍ ചൗക്ക് ഉള്‍പ്പെടെയുള്ള പ്രധാന മെട്രോ സ്റ്റേഷനുകളില്‍ ഇന്‍റര്‍ചേഞ്ചിങ് സൗകര്യം മാത്രമേ കാണൂ. പത്തുലക്ഷത്തോളം പേരാശ്രയിക്കുന്ന മെട്രോ സ്റ്റേഷനുകളിലെ നിയന്ത്രണം, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ വലയ്ക്കും. എത്രദിവസത്തേക്കാണ് നിയന്ത്രണമെന്ന് ഡി.എം.ആര്‍.സി യോ ഡല്‍ഹി പൊലീസോ വ്യക്തമാക്കിയിട്ടില്ല. 

നഗര അതിര്‍ത്തികളില്‍ സമരക്കാരെ തടയണമെന്ന് ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി. പൊലീസിനൊപ്പം അര്‍ധസൈനികവിഭാഗത്തേയും വിന്യസിപ്പിച്ചു. അതേസമയം, പ്രധാനആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ സമരം അവസാനിപ്പിച്ചതായി ജാട്ട് സമരക്കാര്‍ അറിയിച്ചെന്ന് ഹരിയാന സര്‍ക്കാര്‍ അവകാശപ്പെട്ടു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :