E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

മൂന്നു വയസ്സുള്ള ഇരട്ടകൾ വാഷിങ് മെഷീനിലെ വെള്ളത്തിൽവീണു മരിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

baby-leg
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വാഷിങ്മെഷീനിലെ വെള്ളത്തിൽ വീണ് മൂന്നു വയസ്സുകാരായ ഇരട്ടകൾ മരിച്ചു. ശനി വൈകുന്നേരം വടക്കു പടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിൽ അവന്തിക ഹൗസിങ് കോംപ്ലക്സിലെ അപ്പാർട്മെന്റിലായിരുന്നു സംഭവം. ടോപ് ലോഡിങ് വാഷിങ് മെഷീന്റെ ബക്കറ്റിനുള്ളിൽ തലകീഴായാണ് ആൺകുട്ടികളായ ലക്ഷിനെയും നീഷുവിനെയും മാതാപിതാക്കൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്കു മാറ്റി.

പകൽ 12.40തോടെയാണ് സംഭവം. കുട്ടികളുടെ മാതാവ് രാഖി രണ്ടാംനിലയിലെ അപ്പാർട്മെന്റിൽനിന്നു സമീപമുള്ള കടയിലേക്ക് സോപ്പുപൊടി വാങ്ങാനായി പോയതായിരുന്നു. മിനിറ്റുകൾക്കുള്ളിൽത്തന്നെ ഇവർ തിരിച്ചെത്തി. രാഖി പോകുമ്പോൾ കുട്ടികൾ കുളിമുറിക്ക് അടുത്തുള്ള മുറിയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആറുമിനിറ്റിനുശേഷം രാഖി തിരികെയെത്തിയപ്പോൾ കുട്ടികളെ കാണ്മാനില്ല. ഫ്ലാറ്റ് പൂട്ടിയിരുന്നില്ല.

സമീപ അപ്പാർട്മെന്റുകളിലും മറ്റും അന്വേഷിക്കുകയും ഭർത്താവിനെ വിളിച്ചുവരുത്തുകയും ചെയ്തു. പത്തുമിനിറ്റുകൾക്കൊണ്ട് ഭർത്താവും വീട്ടിലെത്തി. ഫ്ലാറ്റിന്റെ സമീപ പ്രദേശങ്ങളിലും തിരച്ചിൽനടത്തി. പിന്നീട് 1.10നു വീട്ടിൽ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണു വാഷിങ്മെഷീനിലെ വെള്ളത്തിൽ കുട്ടികളെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ മരിച്ചിരുന്നു. സംഭവത്തിൽ പ്രഥമദൃഷ്ട്യാ ദുരൂഹതയില്ലെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിനായി കാക്കുകയാണെന്ന് പൊലീസ് അറിയിച്ചു.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :