ചെന്നൈ∙ മന്ത്രിസഭ രൂപീകരിച്ച ശേഷം മറീനയിലെ ജയലളിത സ്മാരകത്തിലെത്തി എല്ലാവർക്കുമൊപ്പം ഫോട്ടോയെടുക്കുമെന്നു അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല. അതാണു ശപഥമെന്നും അവർ കൂട്ടിച്ചേർത്തു. മഹാബലിപുരം കൂവത്തൂരിലെ റിസോർട്ടിൽ എംഎൽഎമാരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ശശികലയുടെ വൈകാരിക പ്രതികരണം. സർക്കാർ രൂപീകരിക്കുകയെന്നതാണ് ഒരേയൊരു ലക്ഷ്യം. എടുത്ത തീരുമാനത്തിൽനിന്ന് ഒരിക്കലും മാറില്ല. ആരെയും ഭയപ്പെടില്ല. അടുത്ത നാലര വർഷവും അണ്ണാ ഡിഎംകെ സർക്കാർ തുടരുമെന്നും ശശികല പറഞ്ഞു. എംജിആറിന്റെ മരണ ശേഷവും പാർട്ടിക്കുള്ളിൽ ഇങ്ങനെയൊക്കെയുണ്ടായി. അതെല്ലാം തന്ത്രപരമായി നേരിടാൻ ജയലളിതയ്ക്കു കഴിഞ്ഞു. താനും ജയലളിതയും ചെന്നൈ ജയിലും ബെംഗളൂരു ജയിലും കണ്ടിട്ടുണ്ട്. അവിടെനിന്നു തിരിച്ചുവന്ന് അധികാരം പിടിച്ചിട്ടുണ്ട്. അമ്മയ്ക്കു കഴിയുമെങ്കിൽ തനിക്കും കഴിയും. തന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ കത്തുകൾ പ്രചരിക്കുകയാണ്. ഒരു സ്ത്രീക്കു രാഷ്ട്രീയ പ്രവർത്തനം നടത്തുക ഏറെ പ്രയാസമുള്ള കാര്യമാണ്. ജയലളിതയുടെ കാലത്തും ഇതു കണ്ടതാണ്. മുൻപു പാർട്ടിയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചവർ തന്നെയാണ് ഇപ്പോഴും പ്രശ്നമുണ്ടാക്കുന്നത്. തന്റെ ജീവൻ നൽകിയും പാർട്ടിയെയും സർക്കാരിനെയും സംരക്ഷിക്കുമെന്നും ശശികല പറഞ്ഞു.
More in India
-
തൊട്ടത് ശശികലയുടെ മന്നാര്‍ഗുഡി കുടുംബത്തെ
-
ജെറ്റ് എയര്‍വേയ്സ് തട്ടിക്കൊണ്ടുപോവുമെന്ന് വ്യാജഭീഷണി മുഴക്കിയ ആൾ പിടിയില്‍
-
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉടൻ ഏറ്റെടുക്കുമെന്ന് രാഹുൽ ഗാന്ധി
-
ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ അടുത്തമാസം വാദം കേള്‍ക്കും
-
മകന് സീറ്റ് നല്‍കിയതിനെ ന്യായീകരിച്ച് ഹിമാചല്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്
-
മുംബൈ മലയാളികളുടെ ആഘോഷ സംഗമവേദിയായി മയൂരം 2017
-
കാറുകളിൽ എയർബാഗും സ്പീഡ് അലർട്ടും പാർക്കിങ്ങ് സെൻസറും നിർബന്ധമാക്കും
-
അഹമ്മദാബാദിൽ ഇരുപത്തിനാല് മണിക്കൂറിനിടെ 9 നവജാത ശിശുക്കൾ മരിച്ചു
-
സാമൂഹ്യ വിഷയങ്ങളില്‍ നേരിട്ടിടപെടാന്‍ കമല്‍ഹാസന്റെ തീരുമാനം
-
ശക്തരായ നേതാക്കളുടെ അഭാവം ഗുജറാത്തിൽ ബിജെപിയെ പ്രതിരോധത്തിലാക്കുന്നു
-
സംവരണവിഷയത്തിൽ കോൺഗ്രസിന് അന്ത്യശാസനവുമായി ഹാർദിക്പട്ടേൽ
-
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത് ൈവകിയേക്കും
-
ഗുജറാത്തില്‍ ബിജെപി സ്ഥാനാർഥി പട്ടിക പത്തുദിവസത്തിനകം; പ്രാഥമിക ചര്‍ച്ച പൂർത്തിയായി
-
ബിജെപിയില്‍ ചേരാന്‍ ഒരുകോടി വാഗ്ദാനം; നരേന്ദ്രപട്ടേല്‍ ഫോണ്‍സംഭാഷണം പുറത്തുവിട്ടു
-
മെര്‍സല്‍ വിവാദം : സിനിമയെ സിനിമയായിത്തന്നെ കാണണമെന്ന് മദ്രാസ് ഹൈക്കോടതി
-
രാഹുൽ ഗാന്ധി രാജ്യത്തെ നയിക്കാൻ പ്രാപ്തനാണെന്ന് ശിവസേന
-
നോട്ട് നിരോധനവും ജിഎസ്ടിയും ബിജെപിയെ എങ്ങനെ ബാധിക്കും ?
-
രാഹുലിന്റെ വെളിപ്പെടുത്തൽ; ഞാൻ ബ്ലാക്ക് ബെൽറ്റാണ്
-
കേരളത്തിലെ ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
-
യോഗി ആദിത്യനാഥ് താജ്മഹൽ സന്ദർശിച്ചു
Advertisement
Tags:
O. Panneerselvam
Sasikala Natarajan