E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 07:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ജയലളിതയ്ക്കൊപ്പം ആദ്യമായി മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്‍റെ ചിത്രത്തിന് സ്ഥാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട് സര്‍ക്കാര്‍ പരിപാടിയുടെ വേദിയില്‍ ആദ്യമായി മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്‍റെ ചിത്രത്തിന് സ്ഥാനം. തിരുവള്ളൂര്‍ ദിനാഘോഷത്തോട് അനുബന്ധിച്ച് തമിഴ് ഭാഷാ പണ്ഡിതരെ ആദരിക്കുന്ന ചടങ്ങിലെ ബാനറിലാണ് മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്കൊപ്പം പനീര്‍സെല്‍വത്തിന്‍റെ ചിത്രവും ഇടം പിടിച്ചത്. 

അണ്ണാ ഡിഎംകെ സര്‍ക്കാര്‍ മാറുകയാണ്. ഇതാദ്യമായി മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്‍റെ ചിത്രം ഒരു സര്‍ക്കാര്‍ പരിപാടിയുടെ ബാനറില്‍ ഇടം പിടിച്ചു. തന്‍റെ ചിത്രമുള്ള ബാനര്‍ പ്രത്യക്ഷപ്പെട്ട പരിപാടിയില്‍ ഇതു വരെ കാണാത്ത പനീര്‍സെല്‍വത്തെയാണ് ഏവരും കണ്ടത്. തമിഴകത്തെ രാഷ്ട്രീയ നേതാക്കളും സാഹിത്യകാരന്മാരും തമ്മിലുള്ള ബന്ധം സൂചിപ്പിയ്ക്കാന്‍ ഒരു ഗാനമാലപിയ്ക്കാന്‍ വരെ തമിഴ്നാട് മുഖ്യമന്ത്രി തയ്യാറായി. 

ജയലളിതയുടെ പകരക്കാരനായി ഇതിനു മുന്പ് രണ്ടു തവണ പനീര്‍സെല്‍വം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നുവെങ്കിലും സര്‍ക്കാര്‍ പരിപാടികളുടെ ബാനറുകളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. ഡിസംബറില്‍ ജയലളിതയുടെ മരണത്തെതുടര്‍ന്ന് മൂന്നാം തവണ മുഖ്യമന്ത്രിയായി ചുമതലയേറ്റു ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ല. അതേ സമയം എല്ലാ ചടങ്ങുകളിലും ജയലളിതയുടെ ചിത്രം സ്ഥാനം പിടിയ്ക്കുകയും ചെയ്തിരുന്നു.

 ജയലളിത ജീവിച്ചിരിയ്ക്കേ അണിയറയില്‍ ഒതുങ്ങി നില്‍ക്കാന്‍ ആഗ്രഹിച്ച പനീര്‍സെല്‍വം അരങ്ങിലേയ്ക്ക് വരുന്നതിന്‍റെ ആദ്യ പടിയായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അങ്ങനെയെങ്കില്‍ അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ നിയന്ത്രണത്തില്‍ പനീര്‍സെല്‍വം എത്രകാലം പാവ മുഖ്യമന്ത്രിയായി തുടരുമെന്ന് കണ്ടു തന്നെ അറിയേണ്ടി വരും. ‌ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :