പതിവിലും നേരത്തെയെത്തിയ കൊടുംവേനലില്‍ കര്‍ണാടകയിലെ മുന്തിരിപ്പാടങ്ങള്‍ കരിഞ്ഞുണങ്ങി. കുഴല്‍ക്കിണറില്‍ നിന്നുപോലും വെള്ളം ലഭിക്കാതായതോടെ ജ്യൂസ് മുന്തിരികളുടെ വിളവെടുപ്പ് ഇത്തവണ ഉണ്ടാകില്ല.
വേനല്‍ക്കാലത്ത് ദാഹമകറ്റേണ്ട ജ്യൂസ് മൂന്തിരകളായിരുന്നു ഈ പാടത്ത് വിളഞ്ഞുനില്ക്കേണ്ടിയിരുന്നത്.പക്ഷേ നാല്ക്കാലികള് മുന്തിരിച്ചെടികള്‍ നശിപ്പിച്ചാല്‍ പോലും ഇപ്പോള്‍ കര്‍ഷകനെ ബാധിക്കാതായി. വിളവെടുപ്പിന് പ്രായമായപ്പോള്‍ എത്തിയ വേനല്‍ച്ചൂടില്‍ മുന്തിരിപ്പാടം കരിഞ്ഞുണങ്ങി. മുന്തിരിക്കുലകള്‍ കൊടും ചൂടില്‍ വാടിവീണു. മുന്തിരിക്ക് ഏറ്റവും അധികം വിലലഭിക്കുന്ന വേനല്‍ക്കാല വിളവെടുപ്പകാലം അങ്ങനെ ഇല്ലാതായി.
വെള്ളമില്ലാതെ തണ്ടും ഇലകളും നശിച്ചു. ഇനി പുതിയ ഇലകള്‍ തളിര്ത്തുവരണം. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഇത്തവണ മുന്തിരി വില ഉയരും. അടുത്ത വിളവെടുപ്പിനായി ആറുമാസം കാത്തിരിക്കണം.