സോണിയാഗാന്ധിയുടെ ഇടപെടലില്‍ ഉത്തര്‍പ്രദേശിലെ സമാജ്്വാദി പാര്‍ട്ടി.കോണ്‍ഗ്രസ് സഖ്യം ധാരണയിലേക്ക്. കോണ്‍ഗ്രസിന് എസ്പി നൂറ്റിയഞ്ച് സീറ്റ് വിട്ടുകൊടുത്തു, എസ്പി 298 സീറ്റില്‍ മല്‍സരിക്കും. എസ്പിയുടെ പ്രകടനപത്രിക പുറത്തിറക്കിയ ചടങ്ങില്‍നിന്ന് ഇതാദ്യമായി മുലായംസിങ് യാദവ് വിട്ടുനിന്നു.
സീറ്റ് വിഭജന തര്‍ക്കത്തെതുടര്‍ന്ന് സഖ്യം തകര്‍ച്ചയിലേക്ക് നീങ്ങിയതോടെ രാഷ്ട്രീയ കാര്യസെക്രട്ടറി അഹമ്മദ് പട്ടേലിനെ ചര്‍ച്ചകള്‍ക്ക് നിയോഗിച്ച സോണിയയുടെ നീക്കം ഫലം കണ്ടു. ആകെയുള്ള 403 സീറ്റുകളില്‍ 105 സീറ്റ് കോണ്‍ഗ്രസ് മല്‍സരിക്കും. 208 ല്‍ എസ്.പി മാറ്റുരയ്ക്കും. നൂറ്റിഇരുപത് സീറ്റുകളെന്ന പ്രഖ്യാപിത നിലപാടില്‍ കോണ്‍ഗ്രസും നൂറ് സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന നിലപാടില്‍ അഖിലേഷും അയവുവരുത്തി. റായ്്ബേലി, അമേഠി എന്നിവിടങ്ങളിലെ സീറ്റുകള്‍ വിട്ടുനല്‍കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അഖിലേഷ് അംഗീകരിച്ചേക്കും. ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷം കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. അതേസമയം, വികസനവാഗ്്ദാനങ്ങളുമായി സമാജ്്വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്തിറക്കി. ഒരവസരം കൂടി നല്‍കണമെന്നാവശ്യപ്പെട്ട അഖിലേഷ് യാദവ്, ബി.ജെ.പിയേയും മായാവതിയേയും കടന്നാക്രമിച്ചു. നല്ല ദിവസങ്ങളായിരിക്കും വരുന്നതെന്ന മോദിയുടെ വാഗ്ദാനങ്ങള്‍ പൊള്ളയായിരിന്നുവെന്ന് തെളിഞ്ഞതായി അഖിലേഷ് കുറ്റപ്പെടുത്തി.
മുലായംസിങ് യാദവും, വിശ്വസ്തനായ ശിവ്്പാല്‍ യാദവും പത്രികപ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തില്ല. പാര്‍ട്ടി സ്ഥാപിതമായി 25 വര്‍ഷത്തിനിടെ ആദ്യമായാണ് മുലായം പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.