E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 06:00 PM IST

Facebook
Twitter
Google Plus
Youtube

More in India

വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തരുത്; ഡൽഹി യൂണിവേഴ്സിറ്റിയോട് സ്മൃതി ഇറാനി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Smriti-Irani-1
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ന്യൂഡൽഹി∙ തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങൾ വെളുപ്പെടുത്തരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഡൽഹി സർവകലാശാലയോട് ആവശ്യപ്പെട്ടതായി വെളിപ്പെടുത്തൽ. സ്മൃതി ഇറാനി കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രിയായിരിക്കെ അവരുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവാദം ഉയർന്നിരുന്നു. ഈ സമയത്ത് വിവരാവകാശ നിയമപ്രകാരം മന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയേക്കുറിച്ച് അന്വേഷിച്ച അപേക്ഷകന് തന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നൽകരുതെന്ന് മന്ത്രി നിർദേശം നൽകിയെന്നാണ് വെളിപ്പെടുത്തൽ.

സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങാണ് (എസ്ഒഎൽ) ഇതുസംബന്ധിച്ച് കേന്ദ്ര വിവരാവകാശ കമ്മിഷനിൽ വെളിപ്പെടുത്തൽ നടത്തിയത്. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ സ്കൂൾ ഓഫ് ഓപ്പൺ ലേണിങ്ങിനോട് കേന്ദ്ര വിവരാവകാശ കമ്മിഷൻ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഡൽഹി യൂണിവേഴ്സിറ്റിക്ക് കേന്ദ്ര വിവരാവകാശ കമ്മിഷൻ ഷോക്കോസ് നോട്ടിസ് അയക്കുകയും ചെയ്തു.

നാമനിർദേശ പത്രികയിൽ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു തെറ്റായ വിവരം നൽകി എന്ന് ആരോപിച്ചാണു സ്മൃതിക്കെതിരെ അഹ്മർ ഖാൻ എന്ന ഫ്രീലാൻസ് പത്രപ്രവർത്തകൻ കേസ് ഫയൽ ചെയ്തത്. 2004, 2014 വർഷങ്ങളിൽ ലോക്സഭയിലേക്കും 2011ൽ രാജ്യസഭയിലേക്കും മൽസരിച്ചപ്പോൾ സമർപ്പിച്ച രേഖകളിൽ പൊരുത്തക്കേടുണ്ടെന്നാണ് ആരോപണം.

2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ സ്മൃതി ഇറാനി നൽകിയ ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഡൽഹി യൂണിവേഴ്സ്റ്റിൽ നിന്നുള്ള ബിഎ ആണ് എന്നായിരുന്നു. എന്നാൽ, 2011 ജൂലൈ 11ന് രാജ്യസഭയിലേക്ക് മൽസരിക്കുമ്പോൾ നൽകിയ വിദ്യാഭ്യാസ യോഗ്യതയിൽ ബി.കോം പാർട്ട് 1 ആണ് ഉന്നത വിദ്യാഭ്യാസ യോഗ്യത എന്നും. ഇക്കാര്യങ്ങൾ ഉന്നയിച്ചാണ് മന്ത്രിക്കെതിരെ ആരോപണം ഉയർന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :