തമിഴ്നാടിന്റെ ചലച്ചിത്രലോകത്തും രാഷ്ട്രീയരംഗത്തും ഒരേപോലെ ശോഭിച്ച എംജിആറിന്റെയും ജയലളിതയുടെയും വ്യക്തിജീവിതത്തിലും കൗതുകരമായ സമാനതകളുണ്ട്.
1. രണ്ടുപേരും ജനിച്ചത് തമിഴ്നാടിനു വെളിയിൽ. എംജിആർ ശ്രീലങ്കയിലെ കാൻഡിയിലും, ജയലളിത കർണാടകയിലെ മാണ്ഡ്യയിലും. ഇരുവർക്കും ഒരു സഹോദൻ.
2. രണ്ടുപേരുടെയും ബാല്യത്തിൽത്തന്നെ പിതാവ് മരിച്ചു.
3. രണ്ടുപേരും തമിഴ്നാട്ടിലേക്കു ചേക്കേറി.
4. പിതാവിന്റെ മരണശേഷം കഷ്ടപ്പെട്ടു വളർത്തിയ അമ്മ രണ്ടു പേരുടെയും ജീവിതത്തിൽ നിർണായസ്വാധീനമായി മാറി.
5. ഉന്നതകുടുംബത്തിൽ പിറന്നുവെങ്കിലും ബാല്യകാലം ദുരിതപൂർണമായിരുന്നു.
6. ഇരുവരും സ്ക്രീനിൽ സ്വന്തം സിംഹാസനങ്ങൾ പണിതു.
7. ചെറുപ്പത്തിലെ നൃത്തം അഭ്യസിച്ച ഇവർ അഭിനയരംഗത്തേക്കു ചുവടുവച്ചത് നൃത്തനാടകങ്ങളിലൂടെയാണ്.
8. രണ്ടുപേരും താരദൈവങ്ങളായി മാറി.
9. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകൾ തുടർച്ചയായി ഇരുവരും നേടി.
10. ഇരുവരും ഇരുനൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.