സെല്‍ഫിയെടുക്കുന്നതിന് നിരോധം വരുന്ന കാലത്തേക്കുറിച്ച് ഒാര്ക്കാന് കഴിയുമോ. അപൂര്‍വമായി മാത്രം ലഭിക്കുന്ന കാഴ്ചകളാണ് ഇങ്ങനെക്യാമറയില് പകര്‍ത്താന്‍ കഴിയാതെ നഷ്ടപെടുന്നതെങ്കിലോ ? ബെംഗളൂരു പുഷ്പമേളയിലാണ് ഇത്തവണ സെല്‍ഫി നിരോധിച്ചത്. സുരക്ഷയുടെ ഭാഗമായാണ് നിരോധനം
മൂന്നരലക്ഷം ഡച്ച് റോസാപ്പൂക്കളില്‍ തീര്‍ത്ത വിജയാപുര സുല്‍ത്താന്റെ ആസ്ഥാനം. സിക്കിമില്‍ നിന്നുള്ള ഒാക്കിഡുകള്. ബെംഗളൂരുവിലെ ലാല്‍ബാഗില്‍ വൃന്ദാവനം തീര്‍ത്താണ് 205ാം പുഷ്പമേള പുരോഗമിക്കുന്നത്.
എന്നാല്‍ ഈ മനോഹര കാഴ്ചകള്‍ ഒരു ദുരന്തത്തെ ഒാര്‍മിപ്പിക്കുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് സെല്‍ഫിയെടുക്കുന്നതിനിടെ കല്ത്തൂണ് വീണ് ഒരു കുട്ടി മരിച്ചിരുന്നു. സെല്‍ഫിഭ്രമം കാരണം തിരക്ക് നിയന്ത്രിക്കാനും കഴിയാറില്ല. ഇതുകൊണ്ടാണ് അധികൃതര്‍ സെല്‍ഫി തന്നെയങ്ങ് നിരോധിച്ചുകളഞ്ഞത്. എന്നാല്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അപ്ഡേഷനായി കാത്തിരിക്കുന്നവര്‍ ഒളിച്ചും പതുങ്ങിയുമൊക്കൊ അതിവിദഗ്ധമായി സെല്‍ഫി എടുക്കുന്നുണ്ട്
അഞ്ഞൂറിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇത്തവണ വിന്യസിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും നിരവധിപ്പേരാണ് പുഷ്പമേള കാണാന്‍ എത്തുന്നത്, പൂക്കള്‍ സംരക്ഷിക്കാനും സ്പെയറുകള്‍ ഘടിപ്പിച്ച് തണുത്ത കാലാവസ്ഥയാണ് ഒരുക്കിയിരിക്കുന്നത്. പുഷ്പമേള ഞായറാഴ്ച വരെ തുടരും