അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായി ശശികല നടരാജന് ചുമതലയേറ്റു. പാര്‍ട്ടി ആസ്ഥാനത്ത് നൂറുകണക്കിന് പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ജയലളിതയുടെ ആരോഗ്യം മെച്ചപ്പെട്ടിരുന്നുവെന്നും മരണം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്നും ചുമതലയേറ്റ ശേഷം ശശികല പറഞ്ഞു.
രൂപത്തിലും ഭാവത്തിലും ജയലളിതയെ ഒാര്‍മ്മപ്പെടുത്തുന്ന രീതിയിലായിരുന്നു ശശികലയുടെ വരവ്. പച്ച സാരിയണിഞ്ഞ് കൂപ്പുകയ്യുമായി പാര്‍ട്ടി ഒാഫീസില്‍ വന്നിറങ്ങിയ ശശികലയെ അണികള്‍ ഹര്‍ഷാരവത്തോടെ എതിരേറ്റു. നേരെ എംജിആറിന്റെ പ്രതിമയ്ക്കരികിലേക്ക്. തുടര്‍ന്ന് ജയലളിതയുടെ ചിത്രത്തിനു മുന്നില്‍ പ്രാര്‍ഥിച്ചു. പിന്നീട് എംജിആര്‍, നെടുഞ്ചേഴിയന്, പവൂര്‍ ഷണ്മുഖം, ജയലളിത എന്നിവര്‍ ഇരുന്ന കസേരയിലേക്ക്..
പാര്‍ട്ടിയെ നയിക്കാനുള്ള അധികാരം ഇനി ചിന്നമ്മയ്ക്ക്