E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

മുഖ്യമന്ത്രി മോഹത്തില്‍ നിന്ന് പിന്‍മാറാന്‍ ശശികല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുഖ്യമന്ത്രി മോഹത്തില്‍ നിന്ന് പിന്‍മാറാന്‍ ശശികല. ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനൊപ്പം മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്കും കൂടിയ സാഹചര്യത്തിലാണ് ഇതിന് നിര്‍ബന്ധിതയായത്. എംഎല്‍എമാരില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടാതിരുന്നതും ശശികലയെ പ്രതിേരാധത്തിലാക്കി. വിശ്വസ്തരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കാനുളള ശശികലയുടെ പുതിയ നീക്കം വിജയിക്കണമെങ്കിലും കടമ്പകള്‍ ഏറെയാണ്. 

രാഷ്ട്രീയ അനിശ്ചിതത്വം പരിഹരിക്കാന്‍ നടപടിയാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും കത്തു നല്‍കിയ ശശികല രാവിലെ അണികളോട് സംസാരിക്കുമ്പോഴും ആത്മവിശ്വാസം കൈവെടിഞ്ഞിരുന്നില്ല. ഭൂരിപക്ഷം തെളിയിക്കുമെന്നും എംഎല്‍എമാരെ ഗവര്‍ണര്‍ക്കു മുന്നില്‍ ഹാജരാക്കുമെന്നുമുളള അവകാശവാദവും പ്രവര്‍‌ത്തകര്‍ക്കു മുന്നില്‍ ഉന്നയിച്ച ശേഷമാണ് ചെന്നൈയില്‍ നിന്ന് കൂവത്തൂരില്‍ എംഎല്‍എമാരെ താമസിപ്പിച്ചിരുന്ന റിസോര്‍ട്ടിലേക്ക് ശശികല പോയത്. 

പക്ഷേ ഗവര്‍ണറില്‍ നിന്ന് അനുകൂല തീരുമാനമുണ്ടാവാതിരിക്കുകയും വിദ്യാഭ്യാസ മന്ത്രി കെ.പാണ്ഡ്യരാജനും മുതിര്‍ന്ന നേതാവ് ഒ.പൊന്നയ്യനുമടക്കമുളളവര്‍ പനീര്‍സെല്‍വം പക്ഷത്തേക്ക് കൂറുമാറുകയും ചെയ്തതോടെയാണ് മുഖ്യമന്ത്രി മോഹം തല്‍ക്കാലം ഉപേക്ഷിക്കാന്‍ ശശികല നിര്‍ബന്ധിതയായത്. കൂവത്തൂരില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടാതിരുന്നതും ശശികലയ്ക്ക് തിരിച്ചടിയായി. ഇതോടെയാണ് തല്‍ക്കാലം മാറി നിന്ന് വിശ്വസ്തരില്‍ ആരെയങ്കിലും മുഖ്യമന്ത്രിയാക്കാനുളള പുതിയ തന്ത്രം ശശികല രൂപപ്പെടുത്തിയത്. മുതിര്‍ന്ന നേതാക്കളായ എടപ്പാടി പളനി സ്വാമി,കെ.എ.സെങ്കോട്ടയ്യന്‍ എന്നിവരെ മുന്നില്‍ നിര്‍ത്തിയുളള പുതിയ നീക്കം വിജയിക്കണമെങ്കിലും ഗവര്‍ണറുടെയും എംഎല്‍എമാരുടെയും നിലപാട് നിര്‍ണായകമാകും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :